Advertisement

സംസ്ഥാനത്ത് കൗണ്ടര്‍ ഇന്റലിജന്‍സ് സെല്‍ രൂപീകരിക്കാന്‍ പൊലീസ്; ഭീകരവാദം തടയുക ലക്ഷ്യം

June 5, 2021
Google News 1 minute Read
state police to form counter intelligence cell

ഭീകരവാദ പ്രവര്‍ത്തനം പ്രതിരോധിക്കാൻ സംസ്ഥാനത്ത് കൗണ്ടര്‍ ഇന്റലിജന്‍സ് സെല്‍ രൂപീകരിക്കാന്നൊരുങ്ങി പൊലീസ്. കേന്ദ്ര സർക്കാർ നിര്‍ദേശ പ്രകാരമാണ് നടപടി.

തെലങ്കാന മോഡലില്‍ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ആഭ്യന്തര സുരക്ഷ മുന്‍നിര്‍ത്തി രഹസ്യാന്വേഷണമാകും സെല്ലിന്റെ പ്രധാന ദൗത്യം.
ഡെപ്യൂട്ടേഷന് പുറമേ പുതിയ റിക്രൂട്ട്മെന്റും സെല്ലിലേക്ക് നടക്കും. കേന്ദ്ര സര്‍ക്കാരാകും സെല്ലിന് പൂര്‍ണമായും ഫണ്ട് ചെയ്യുക.

കഴിഞ്ഞ വര്‍ഷം സെല്ലിന് രൂപം നല്‍കാന്‍ ശ്രമിച്ചെങ്കിലും കൊവിഡ് തടസമായിരുന്നു. ഈ വര്‍ഷം ഡിസംബറില്റോടെ കൗണ്ടര്‍ ഇന്റലിജന്‍സ് സെല്‍ പ്രവര്‍ത്തന സജ്ജമാക്കാനാണ് പുതിയ തീരുമാനം.

Story Highlights: state police to form counter intelligence cell

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here