‘ഭക്ഷണം പാഴാക്കരുതേ’; ഇന്ന് ലോക ഭക്ഷ്യസുരക്ഷ ദിനം

ഇന്ന് ജൂൺ ഏഴ്. ലോക ഭക്ഷ്യ സുരക്ഷ ദിനം. വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ കൊണ്ടുള്ള ആഘോഷം മാത്രമല്ല, വിശപ്പിനെതിരെയുള്ള സമരം കൂടിയാണ് ഭക്ഷ്യദിനം.
ഭക്ഷണത്തിലൂടെ പകരുന്ന രോഗങ്ങളെ തടയാനും അതെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്താനും ലക്ഷ്യമിട്ടാണ് ലോകാരോഗ്യ സംഘടന ജൂണ്‍ ഏഴ് ലോക ഭക്ഷ്യസുരക്ഷാദിനമായി ആചരിക്കുന്നത്. ‘ആരോഗ്യകരമായ നാളേക്ക് സുരക്ഷിതമായ ഭക്ഷണം ഇന്ന്’ എന്നതാണ് ഇക്കുറി ഭക്ഷ്യ സുരക്ഷാദിനത്തിന്റെ മുദ്രാവാക്യം.
സുരക്ഷിതമല്ലാത്ത ഭക്ഷണം കഴിക്കുന്നതിനെ തുടര്‍ന്ന് അസുഖബാധിതരായി ഓരോ വര്‍ഷവും ഏതാണ്ട് 4,20,000ഓളം പേര്‍ക്ക് ആഗോളതലത്തില്‍ തന്നെ മരിക്കുന്നതായാണ് കണക്ക്. ബാക്ടീരിയ, വൈറസ്, പാരസൈറ്റ് മറ്റ് രാസപദാര്‍ത്ഥങ്ങള്‍ എന്നിവയെല്ലാമാണ് സാധാരണഗതിയില്‍ ഭക്ഷണത്തിലൂടെ പകരുന്ന രോഗാണുക്കള്‍. ഇവയെല്ലാം വിവിധ രോഗങ്ങളിലേക്ക് ആളുകളെ നയിക്കുന്നു.

ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക ഓർഗനൈസേഷനും (എഫ്എഒഒ) സംയുക്തമായി അംഗരാജ്യങ്ങളുമായും മറ്റ് പ്രസക്തമായ സംഘടനകളുമായും സഹകരിച്ച് ലോക ഭക്ഷ്യ സുരക്ഷാ ദിനം ആചരിച്ച് വരുന്നു.
സുരക്ഷിതമല്ലാത്ത ഭക്ഷണം മനുഷ്യന്റെ ആരോഗ്യത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും ഭീഷണിയാകുന്നു. ഇത് ദുർബലരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ആളുകളെ, പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെയും, സംഘർഷം ബാധിച്ച ജനസംഖ്യയെയും കുടിയേറ്റക്കാരെയും അനുപാതമില്ലാതെ ബാധിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here