Advertisement

കൊവിഡ് ; കർഫ്യൂ പിൻവലിച്ച് ഉത്തർപ്രദേശ് സർക്കാർ; വാരാന്ത്യ കര്‍ഫ്യൂ തുടരും

June 8, 2021
Google News 1 minute Read

കൊവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ കർഫ്യൂ ഒഴിവാക്കിയതായി ഉത്തർപ്രദേശ് സർക്കാർ. സംസ്ഥാനത്തെ സജീവമായ കൊവിഡ് കേസുകളുടെ എണ്ണം 600 ന് താഴെയെത്തിയ സാഹചര്യത്തിലാണ് സർക്കാർ ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. അതേ സമയം വാരാന്ത്യങ്ങളിലും രാത്രി സമയത്തും ഉള്ള നിയന്ത്രണങ്ങൾ തുടരും. ഉത്തർപ്രദേശിലെ എല്ലാ ജില്ലകളിൽ നിന്നും കർഫ്യൂ ഒഴിവാക്കി. സംസ്ഥാനത്ത് സജീവമായ കൊവിഡ് കേസുകളുടെ എണ്ണം 14,000 ആണ്. ഓരോ ജില്ലയിലും 600 ൽ താഴെയാണ് സജീവ കൊവിഡ് കേസുകളുടെ എണ്ണം.

പ്രവർത്തിദിവസങ്ങളിൽ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ കർഫ്യൂ നിയന്ത്രണങ്ങളിൽ ഇളവ് ഉണ്ടാകുമെന്ന് സംസ്ഥാന സർക്കാരിന്റെ ഔദ്യോ​ഗിക വക്താവ് പറഞ്ഞു. നൈറ്റ് കർഫ്യൂ, വാരാന്ത്യ കർഫ്യൂ എന്നിവ തുടരും.ബുധനാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോ​ഗത്തിലാണ് പുതിയ തീരുമാനം. കൊവിഡിന്റെ രണ്ടാം തരം​ഗത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാ​ഗമായി ഏപ്രിൽ 30 നാണ് സംസ്ഥാനത്ത് കൊവിഡ് കർഫ്യൂ ഏർപ്പെടുത്തിയത്.

Story Highlights: UP Government corona curfew

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here