Advertisement

കെ സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം; ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്

June 9, 2021
Google News 1 minute Read

ബി.ജെ.പിയെ ഇല്ലാതാക്കാന്‍ നേതാക്കളെ കള്ളക്കേസില്‍ കുടുക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. ഇതിനെതിരെ സംസ്ഥാനത്ത് നാളെ പതിനായിരത്തിലധികം കേന്ദ്രങ്ങളില്‍ സമരജ്വാല സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അഖിലേന്ത്യാ അധ്യക്ഷനെ കാണുന്നതില്‍ ഞങ്ങള്‍ക്ക് പുതുമയില്ല. നിങ്ങള്‍ക്ക് പുതുമയുണ്ടാകും അത് ബി.ജെ.പിയുടെ വിഷയമല്ല. ബി.ജെ.പിക്കെതിരെ കള്ളക്കഥകള്‍ മെനയുന്നത് ഇതാദ്യമായല്ല. ബി.ജെ.പിയെ ഇല്ലാതാക്കാന്‍ സി.പി.എം പലതവണ പരിശ്രമിച്ചിട്ടുണ്ട്. എന്നിട്ടൊന്നും ഈ പാര്‍ട്ടിയെ ഒരു ചുക്കും ചെയ്യാന്‍ സി.പി.എമ്മിന് കഴിഞ്ഞിട്ടില്ല. ഇനി എത്ര ശ്രമിച്ചാലും ബി.ജെ.പിയെ ഒന്നും ചെയ്യാന്‍ സര്‍ക്കാരിനോ സി.പി.എമ്മിനോ സാധിക്കില്ല’ -എം.ടി രമേശ് പറഞ്ഞു.

ബി.ജെ.പിക്കെതിരെ ഒരു തെളിവുമില്ലാത്ത കേസിലേക്കാണ് വലിച്ചിഴക്കുന്നതെന്നും എം.ടി രമേശ് ആരോപിച്ചു. അതിനെ ഞങ്ങള്‍ നിയമപരമായി തന്നെ നേരിടും. എന്തെങ്കിലും ഒരു തെളിവ് ഈ കേസില്‍ ഇന്നേവരെ ബി.ജെ.പിക്കെതിരെ ഹാജരാക്കാന്‍ സര്‍ക്കാരിനോ പൊലീസിനോ സാധിച്ചിട്ടുണ്ടോ എന്നും എം.ടി രമേശ് ചോദിച്ചു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here