Advertisement

മത്സ്യബന്ധന ബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍; വിവാദ ഉത്തരവ് പിന്‍വലിച്ചു

June 9, 2021
Google News 1 minute Read

ലക്ഷദ്വീപിലെ മത്സ്യബന്ധന ബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിയമിക്കാനുള്ള ഉത്തരവ് പിന്‍വലിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടേയും നാട്ടുകാരുടേയും പ്രതിഷേധം കണക്കിലെടുത്താണ് വിവാദ ഉത്തരവ് പിന്‍വലിച്ചത്.

ലക്ഷദ്വീപിലെ പ്രതിഷേധങ്ങള്‍ പരസ്യമായി തുടങ്ങിയതോടെയാണ് മത്സ്യബന്ധന ബോട്ടുകളില്‍ രഹസ്യവിവര ശേഖരണത്തിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമിച്ചത്. മത്സ്യബന്ധന ബോട്ടുകള്‍ക്കൊപ്പം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പോകണമെന്നും വിവരങ്ങള്‍ ശേഖരിച്ച് സര്‍ക്കാരിന് നല്‍കണമെന്നുമായിരുന്നു നിര്‍ദേശം. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു. വിവാദ ഉത്തരവ് പിന്‍വലിക്കണമെന്നാവ്യപ്പെട്ട് സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയും രംഗത്തുവന്നിരുന്നു. പ്രതിഷേധം അറിയിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടന പോര്‍ട്ട് ഡയറക്ടര്‍ക്ക് കത്തയക്കുകയും ചെയ്തിരുന്നു.

Story Highlights: Lakshadweep

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here