Advertisement

നെല്ല് ഉൾപ്പെടെയുള്ള ഖാരിഫ് വിളകളുടെ താങ്ങുവില വർധിപ്പിച്ചു

June 9, 2021
Google News 1 minute Read
kharif crops msp price hiked

നെല്ല് ഉൾപ്പെടെയുള്ള ഖാരിഫ് വിളകളുടെ താങ്ങുവില കേന്ദ്ര സർക്കാർ വർധിപ്പിച്ചു. നെല്ലിന്റ താങ്ങു വില ക്വിന്റലിന് 1868 രൂപയിൽ നിന്നും 1940 രൂപയായി ഉയർത്തി.

72 രൂപയുടെ വർദ്ധനവാണ് നെല്ലിന് പുതിയ സീസണിൽ ലഭിക്കുക. എള്ളിന് 452 രൂപ, തുവരപരിപ്പ്, ഉഴുന്ന് തുടങ്ങിയവക്ക് 300 രൂപ എന്നിങ്ങനെയാണ് ക്വിന്റലിന് കൂട്ടിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭയുടെ ധനകാര്യ സമിതിയാണ് താങ്ങുവില വർദ്ധിപ്പിക്കാൻ അംഗീകാരം നൽകിയത്.

കർഷക പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെയാണ് താങ്ങു വില വർധിപ്പിച്ച് കർഷകരെ കൂടെ നിർത്താനുള്ള കേന്ദ്രനീക്കം.

Story Highlights: kharif crops msp price increased

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here