മനുഷ്യജീവന് പണമല്ല വലുത്; ബെക്സ് കൃഷ്ണന് ജോലി നൽകും; എംഎ യൂസഫ് അലി

ബെക്സ് കൃഷ്ണന് ജോലി വാഗ്ദാനം ചെയ്ത് വ്യവസായി എംഎ യൂസഫ് അലി. ചോരപ്പണം നൽകി ബെക്സിന് മരണത്തിൽ നിന്ന് രക്ഷിച്ച ശേഷം 24 ന്യൂസിന്റെ മോർണിംഗ് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബെക്സ് കൃഷ്ണന്റെ കാര്യത്തിൽ വർഷങ്ങളായി ഞങ്ങൾ പരിശ്രമിക്കുന്നുണ്ട്. നിരന്തരം ചർച്ച നടത്തി കഴിഞ്ഞ ജനുവരിയിലാണ് പണം കെട്ടിവച്ചത്. മനുഷ്യജീവന് പണമല്ല വലുത്. മനുഷ്യനാണ് മനുഷ്യനെ രക്ഷപ്പെടുത്തേണ്ടതെന്നാണ് ഞാൻ കരുതുന്നത്. ബെക്സ് കൃഷ്ണന്റെ കാര്യത്തിൽ എംബസിയുടെ ഭാഗത്ത് നിന്ന് നല്ല സഹകരണം ഉണ്ടായി,’ – എംഎ യൂസഫ് അലി പറഞ്ഞു.
‘ബെക്സ് കൃഷ്ണന് ജോലി നൽകും. തൽകാലം അദ്ദേഹം കുടുംബത്തോടൊപ്പം കഴിയട്ടെ. അത് കഴിഞ്ഞ് ഗൾഫ് രാജ്യങ്ങളിൽ എവിടെയെങ്കിലും തന്നെ ബെക്സിന് ജോലി ശരിയാക്കിക്കൊടുക്കും,’ എന്നും അദ്ദേഹം ഉറപ്പ് നൽകി.
സുഡാനി ബാലന്‍ അപകടത്തില്‍പ്പെട്ട ശേഷം ഭയം മൂലം വാഹനം നിര്‍ത്താതെ പോയതാണ് വിനയായതെന്ന് ബെക്സ് കൃഷ്ണന്‍. വധശിക്ഷയ്ക്ക് പര്യാപ്തമായ കുറ്റം ചെയ്തിട്ടില്ലെന്ന് ഉറപ്പായിരുന്നു. എം.എ.യൂസഫലിയോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്നും ഉടന്‍ നേരില്‍ കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ബെക്സ് 24 നോട് പ്രതികരിച്ചു.
അതേസമയം ജീവിതത്തിന്റെ കയ്പ്പുനീരും കുടിച്ച ബെക്സ് കൃഷ്ണന്‍ നാട്ടിലെത്തി. ഭാര്യ വീണയും മകന്‍ അദ്വൈതും ബന്ധുക്കളും വിമാനത്താവളത്തില്‍ കാത്തു നിന്നു. പുലര്‍ച്ചെ രണ്ട് മണിയോടെ നെടുമ്ബാശേരി വിമാനത്താവളത്തിലെത്തിയ ബെക്സിനെ സ്വീകരിക്കാന്‍ കുടുംബം വിമാനത്താവളത്തിലെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here