കൊടകര നുണകൊണ്ട് തളർത്താമെന്ന് കരുതണ്ട; ധാർഷ്യത്തിന്റെ രാഷ്ട്രീയം കത്തിയെരിയുന്ന കാലം വരും; എ പി അബ്ദുള്ളക്കുട്ടി

പിണറായിയുടെ കഠാര രാഷ്ട്രീയത്തിനെതിരെ പൊരുതി പിടിച്ച് നിന്ന പ്രസ്ഥാനമാണ് കെ സുരേന്ദ്രന്റേതെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി. കൊടകര കള്ളപ്പണകേസ് കൊണ്ട് ഒരു കടുമണി തൂക്കം ബിജെപിയെ പിറകോട്ടടുപ്പിക്കാനാവില്ലെന്നും അബ്ദുള്ളക്കുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
പോസ്റ്റിന്റെ പൂർണരൂപം
‘അപമാനിക്കാം പക്ഷെ ഒറ്റപ്പെടുത്താമെന്ന് കരുതേണ്ട. പിണറായിയുടെ കഠാര രാഷ്ട്രീയത്തിനെതിരെ പൊരുതി പിടിച്ച് നിന്ന ഒരു പ്രസ്ഥാനമാണ് കെ. സുരേന്ദ്രന്റേത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പിണറായിക്ക് തുടർഭരണം കാട്ടിയത് കിറ്റ് കൊടുത്തിട്ട് മാത്രമല്ല. കാശ് വാരിയെറിഞ്ഞിട്ടാണ്. 140 മണ്ഡലത്തിൽ ഏറ്റവും
കൂടുതൽ കള്ളപ്പണം ഒഴുക്കിയത് എൽഡിഎഫ് ആണ്. ഡീമോണിറ്റയ്‌സേഷൻ, ഡിജിറ്റലൈസേഷനിലൂടെ എന്നിവയിലൂടെ കള്ളപണക്കാരെ വിറപ്പിച്ച
മോദിജിയുടെ പ്രസ്ഥാനത്തെ കൊടകര നുണ കൊണ്ട് തളർത്താം എന്ന് കരുതരുത്. കള്ളകേസ് കൊണ്ട് ഒരു കടു മണിതൂക്കം ഈ ദേശീയ പ്രസ്ഥാനത്തെ പിറകോട്ടടിപ്പിക്കാനാവില്ല. കേരളത്തിലെ ആദിവാസി നേതാവ് സി കെ ജാനുവിനെ നിങ്ങൾ വേട്ടയാടുന്നത് അതസ്ഥിത ജനത പൊറുക്കില്ല. പിണറായിയുടെ ധാർഷ്ട്യത്തിന്റെ രാഷ്ട്രീയം കത്തി തീരുന്ന കാലം വരും’.
നേതാക്കളെയും പാർട്ടിയെയും അപകീർത്തിപ്പെടുത്തി നശിപ്പിക്കാനുള്ള ശ്രമമെന്നാരോപിച്ച് ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയുടെ ഭാഗമായാണ് അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.
Story Highlights: AP abdullakutty fb post, kodakara black money case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here