Advertisement

ബിജെപിയുടെ സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്; കെ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും

June 10, 2021
Google News 1 minute Read

സര്‍ക്കാര്‍ ബിജെപി നേതാക്കളെ കള്ളക്കേസ് ചുമത്തി വേട്ടയാടുന്നുവെന്നു ആരോപിച്ചുകൊണ്ടുള്ള സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഓണ്‍ലൈന്‍ ആയി തൃശൂര്‍ പോലീസ് ക്ലബിന് മുന്നില്‍ നടക്കുന്ന പ്രതിഷേധം ഉദ്ഘാടനം ചെയ്യും. പ്രതിഷേധ ജ്വാല തൃശ്ശൂര്‍ ജില്ലയിലെ 5000 കേന്ദ്രങ്ങളില്‍ തെളിയിക്കും.

ബിജെപിയുടെ ആരോപണം അന്വേഷണം പുരോഗമിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ താല്പര്യ പ്രകാരമാണെന്നാണ്. വിവിധ മണ്ഡലങ്ങളിലെ പ്രതിഷേധ പരിപാടികളില്‍ പാര്‍ട്ടിയുടെ സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുക്കും.

അതേസമയം ബിജെപി ജില്ല സെക്രട്ടറി ഉല്ലാസ് ബാബുവില്‍ നിന്ന് കൊടകര കുഴല്‍ പണ കേസില്‍ അന്വേഷണ സംഘം ഇന്ന് മൊഴിയെടുത്തേക്കും. പോലീസ് ക്ലബ്ബില്‍ നിര്‍ദേശം ലഭിക്കുന്ന മുറക്ക് ഹാജരാകണം എന്നു അന്വേഷണ സംഘം ഉല്ലസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Story Highlights : Kerala’s 1251-km hill highway project will traverse through hill-ranges connecting 13 districts.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here