23
Jun 2021
Wednesday

കോപ്പ അമേരിക്ക ടൂർണമെന്റ് അനിശ്ചിതത്വത്തില്‍; ബ്രസീല്‍ സുപ്രീംകോടതിയിൽ ഹർജി ഇന്ന് പരിഗണിക്കും

കോപ്പ അമേരിക്ക ടൂർണമെന്റ് വീണ്ടും അനിശ്ചിതത്വത്തില്‍. കൊവിഡ് വ്യാപനം രൂക്ഷമായ ബ്രസീലില്‍ ടൂർണമെന്റ് നടത്തുന്നതിനെതിരെ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ബ്രസീലിയന്‍ സോഷ്യലിസ്റ്റ് പാർട്ടിയും തൊഴിലാളി സംഘടനയുമാണ് കോടതിയെ സമീപിച്ചത്.

നാലര ലക്ഷത്തിലേറെ കൊവിഡ് മരണം നടന്ന ബ്രസീലിൽ നേരത്തെ കോപ്പ അമേരിക്ക ടൂർണമെന്റ് ബഹിഷ്‌കരിക്കുമെന്ന് ഒരു വഭാഗം ബ്രസീൽ താരങ്ങൾ ആദ്യം തീരുമാനം എടുത്തെങ്കിലും പിന്നീട് മാറ്റി. ടൂർണമെന്റിന് മൂന്ന് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. നേരത്തെ അർജന്റീനയിലും കൊളംബിയയിലും വെച്ചു നടക്കാനിരുന്ന കോപ്പ അമേരിക്ക ടൂർണമെന്റാണ് ബ്രസീലിലേക്ക് മാറ്റിയത്.

കൊവിഡ് സാഹചര്യം കണക്കിലെടുത്തായിരുന്നു മാറ്റം. കൊളംബിയയിലെ രാഷ്ട്രീയ സാഹചര്യങ്ങളും പ്രതികൂലമായിരുന്നു. ബ്രസീലിലേക്ക് ടൂർണമെന്റ് മാറ്റാൻ തീരുമാനം എടുത്തെങ്കിലും രാജ്യത്തെ കൊവിഡ് സാഹചര്യം ഗുരുതരമായതു കൊണ്ട് തുടക്കം മുതൽ തന്നെ അതിനെതിരെ എതിർപ്പുകൾ ഉയർന്നിരുന്നു.

Story Highlights: covaxin, world health organization

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top