ജിതിൻ പ്രസാദയുടെ ബിജെപി പ്രവേശനം; കോൺഗ്രസിൽ വിമർശനം ശക്തം

ജിതിൻ പ്രസാദയുടെ കൂടുമാറ്റത്തോടെ കോൺഗ്രസ് നേതൃത്വത്തിനെതിരെയുള്ള വിമർശനം വീണ്ടും ശക്തമാകുന്നു. പാർട്ടിയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നേതൃത്വത്തിന് കഴിയുന്നില്ലെന്ന് കപിൽ സിബലും പാരമ്പര്യത്തെ ആശ്രയിച്ച് മുന്നോട്ട് പോകാനാകില്ലെന്ന് വീരപ്പമൊയ്‌ലി വിമർശിച്ചു.
ജിതിൻ പ്രസാദയുടെ പേര് പറയാതെ പ്രമുഖ നേതാവ് പാർട്ടിയിൽ ചേരുമെന്നായിരുന്നു ഇന്നലത്തെ ബിജെപിയുടെ ട്വീറ്റ്. ജിതിൻ പ്രസാദ പാർട്ടി വിട്ടതോടെ രാഷ്ട്രീയ ശ്രദ്ധ രാജസ്ഥാനിലേക്ക് മാറുകയാണ്. ജിതിൻ പ്രസാദയുടെ ബിജെപി പ്രവേശത്തോടെ കോൺഗ്രസിലെ വിമത നേതാക്കളും വിമർശനം ശക്തമാക്കി.
പാരമ്പര്യത്തെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകാനാകില്ലെന്ന് മുതിർന്ന നേതാവ് വീരപ്പ മൊയ്‌ലി പറഞ്ഞു. നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കപിൽ സിബലും ഇന്ന് രംഗത്തെത്തി. നേതൃത്വം ചർച്ചക്ക് തയ്യാറാകുന്നില്ലന്നായിരുന്നു വിമർശനം. പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ വൈകാതെ ഇടപെടൽ ഉണ്ടാകുമെന്നാണ് സൂചന.
Story Highlights: Jitin Prasada joins BJP criticism is strong in Congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here