Advertisement

മഞ്ചേശ്വരം കോഴക്കേസ്; ക്രൈംബ്രാഞ്ച് കെ സുന്ദരയുടെ മൊഴിയെടുത്തു

June 10, 2021
Google News 1 minute Read
k sundara will withdraw nomination

മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍മാറാന്‍ കോഴ നല്‍കിയെന്ന കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം കെ സുന്ദരയുടെ മൊഴിയെടുത്തു. ബി.ജെ.പി പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയെന്ന മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നതായി സുന്ദര പറഞ്ഞു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. സതീഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് സുന്ദരയുടെ മൊഴിയെടുത്തത്. സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബിജെപി പ്രാദേശിക നേതാക്കളെ കൂടി കേസില്‍ പ്രതി ചേര്‍ത്തേക്കുമെന്നാണ് സൂചന.

അതേസമയം ബിജെപിയെ നശിപ്പിക്കാന്‍ സിപിഐമ്മും കേരള പൊലീസും ശ്രമിക്കുന്നുവെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. പല കള്ളക്കേസും ചമച്ച് ബിജെപി നേതാക്കന്മാരെ ജയിലിലടക്കാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. കൊടകര കുഴല്‍പ്പണക്കേസില്‍ രണ്ടാമതൊരു അന്വേഷണം പ്രഖ്യാപിച്ചത് ബിജെപിയെ വേട്ടയാടാന്‍ വേണ്ടിയാണ്. പാര്‍ട്ടിയുടെ സത്പേര് നശിപ്പിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്നും കുമ്മനം വ്യക്തമാക്കി.

Story Highlights: mancheswram bribery case, k sundara, k surendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here