Advertisement

ബിജെപിക്ക് എതിരെ പരാമര്‍ശമെന്ന് പരാതി; അധ്യാപകന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

June 11, 2021
Google News 1 minute Read
cuk

ബിജെപിക്കും ആര്‍എസ്എസിനും എതിരെ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ അധ്യാപകന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. കാസര്‍ഗോഡ് പെരിയ കേന്ദ്ര-കേരള സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഗില്‍ബര്‍ട്ട് സെബാസ്റ്റ്യനെതിരെ ആയിരുന്നു പരാതി. അധ്യാപകന്റെ സസ്‌പെന്‍ഷന്‍ വൈസ് ചാന്‍സലറാണ് പിന്‍വലിച്ചത്.

ബിജെപിയെയും ആര്‍എസ്എസിനെയും പ്രോട്ടോ ഫാസിസ്റ്റ് സംഘടനകള്‍ എന്ന് വിശേഷിപ്പിച്ച് ക്ലാസെടുത്തു എന്നായിരുന്നു ആരോപണം. എബിവിപി നല്‍കിയ പരാതിയിലായിരുന്നു സസ്‌പെന്‍ഷന്‍. ഏപ്രില്‍ 19ന് നടത്തിയ ഓണ്‍ലൈന്‍ ക്ലാസിലാണ് സംഭവം നടന്നതെന്നും എബിവിപി ചൂണ്ടിക്കാട്ടി.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരനെന്ന നിലയില്‍ അധ്യാപകന്റെത് പെരുമാറ്റ ചട്ടലംഘനമാണെന്നും നടപടിയെടുക്കണമെന്നും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്ന് മന്ത്രാലയം യുജിസിക്കും യൂണിവേഴ്‌സിറ്റിക്കും കത്തും നല്‍കിയിരുന്നു.

Story Highlights: bjp, abvp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here