Advertisement

മുട്ടിൽ മരംകൊള്ള; ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല, കർശന നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

June 11, 2021
Google News 2 minutes Read

മുട്ടിൽ മരംകൊള്ള സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ക്രൈംബ്രാഞ്ച് , വനം, വിജിലൻസ് സ്പെഷൽ ടീമുകൾ അന്വേഷിക്കും. ഇതിനുള്ള നടപടികൾ സ്വീകരിക്കും.

മരം മുറിയുമായി ബന്ധപ്പെട്ട തടസങ്ങളെക്കുറിച്ച് കർഷകർ നിരവധി തവണ പ്രശ്നങ്ങൾ ഉന്നയിച്ചിരുന്നു. അതിനെത്തുടർന്ന് എല്ലാവരും കൂടി 2017ൽ തീരുമാനമെടുത്താണ് ഉത്തരവിറങ്ങിയത്. അതിന്റെ മറവിലാണ് ചില വിദ്യകൾ ചിലർ കാട്ടിയത്. ആരാണോ ഉപ്പു തിന്നത് അവർ വെള്ളം കുടിക്കും. ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അതേസമയം, കെ.സുധാകരൻ തനിക്ക് ഒത്ത എതിരാളിയാണോ എന്ന ചോദ്യത്തിന് ‘കാണാനിരിക്കുന്ന പൂരമല്ലേ’ എന്ന് മുഖ്യമന്ത്രി പ്രതികരിച്ചു . കൂടാതെ ഇന്നു മുതൽ അടുത്ത നൂറു ദിവസത്തേക്കുള്ള കർമ പദ്ധതിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

Story Highlights: Muttil Wood Robbery – CM Pinarayi Vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here