Advertisement

കൊവിൻ ആപ്പിൽ പുതിയ മാറ്റങ്ങൾ വരുന്നു, നിർദേശങ്ങൾ ഇങ്ങനെ, വിവരങ്ങൾ തിരുത്താനാകും

June 11, 2021
Google News 0 minutes Read

കൊവിഡ് പ്രതിരോധ വാക്‌സിൻ വിതരണം വേഗത്തിൽ പുരോഗമിക്കുന്നതിനിടെ വാകിസിൻ ലഭ്യമാക്കാൻ പേരുവിവരങ്ങൾ രജിസ്‌റ്റർ ചെയ്യേണ്ട കൊവിൻ പോർട്ടലിൽ മാറ്റങ്ങൾ വരുന്നു. വാക്‌സിൻ സ്വീകരിച്ചവർക്ക് ലഭിക്കുന്ന സർട്ടിഫിക്കറ്റിൽ വിവരങ്ങൾ തിരുത്താനുള്ള അവസരമായിരിക്കും പുതിയ അപ്‌ഡേഷൻ നിലവിൽ വരുന്നതോടെ ലഭ്യമാകുകയെന്നാണ് റിപ്പോർട്ട്.

കൊവിൻ പോർട്ടലിൽ വിവരങ്ങൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞവർക്ക് അവരുടെ പേര്, പ്രായം എന്നിവ തിരുത്താനുള്ള മാറ്റങ്ങളാണ് ഒരുക്കുന്നത്. പുതിയ മാറ്റങ്ങൾ വരുത്തിയുള്ള അപ്ഡേഷൻ നാളെയോടെ പൂർത്തിയാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

കൊവിൻ പോർട്ടലിൽ പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്തയാൾക്ക്, അതിലുള്ള തെറ്റുകൾ തിരുത്തി സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ഒരാൾക്ക് കുടുംബത്തിലെ നാല് അംഗങ്ങളെ വരെ ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാനുള്ള സാഹചര്യം തുടർന്നേക്കും. മുൻപ് രജിസ്റ്റർ ചെയ്തവരുടെ വിവരങ്ങൾ പോർട്ടലിൽ നിലനിൽക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ പേര് വിവരങ്ങൾ തിരുത്താനുള്ള അവസരം നൽകുന്നതിലൂടെ ഈ സൗകര്യം ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്കയും നിലവിലുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here