Advertisement

കൊവിഡ് വാക്സിന് നിലവിലുള്ള 5% നികുതി തുടരാൻ ജിഎസ്ടി കൗൺസിൽ തീരുമാനം

June 12, 2021
Google News 1 minute Read

മന്ത്രിതല സമിതിയുടെ നിർദേശം ഭാഗികമായി തള്ളി കൊവിഡ് വാക്സിന് നിലവിലുള്ള 5% നികുതി തുടരാൻ ജിഎസ്ടി കൗൺസിൽ തീരുമാനിച്ചു. ബ്ലാക്ക് ഫംഗസിനുള്ള മരുന്നിന്റെ നികുതി ഒഴുവാക്കുകയും കൊവിഡ് പ്രതിരോധ ഉപകരണങ്ങളുടെയും മരുന്നിൻ്റെയും നികുതി 5 % ആക്കി കുറയ്ക്കുകയും ചെയ്തു. മന്ത്രിതല സമിതിയുടെ നിർദേശങ്ങളിൽ സാധ്യമായവ അംഗികരിച്ചതായി ധനമന്ത്രി നിർമലാ സീതാരാമൻ അവകാശപ്പെട്ടപ്പോൾ ആവശ്യപ്പെട്ട് നിർദ്ധേശങ്ങൾ അംഗികരിച്ചില്ലെന്ന് സമിതി അംഗം കേരള ധനമന്ത്രി കെ.എൻ ബാല ഗോപാൽ പ്രതികരിച്ചു

ഓക്സിജൻ, വെൻറിലേറ്റർ, വെൻറിലേറ്റർമാസ്ക്, ഓക്സിജൻ കോൺസ്ട്രേറ്റർ ,റംഡേസി വർ മരുന്ന് തുടങ്ങിയവക്ക് 12%ത്തിൽ നിന്നും 5% ആക്കി നികുതി കുറച്ചു. സെപ്തംബർ 30 വരെയാണ് നികുതി ഇളവ് പ്രാബല്യത്തിലുണ്ടാവുക. കൊവിഡ് പരിശോധന കിറ്റ്, പൾസ് ഓക്സിമീറ്റർ, തെർമോമീറ്റർ , ഹാൻഡ് സാനിറ്റൈസർ എന്നിവക്കും നികുതി 5 % ആക്കി. ഇലക്ട്രിക് ശ്മശാനത്തിന് നികുതി 5% ആയിരിക്കും. ആംബുലൻസിൻ്റെ നികുതി 28% ത്തിൽ നിന്ന് 12% ആക്കി. കേന്ദ്രം വാക്സിൻ സംഭരണവും വിതരണവും എറ്റെടുത്തതിനാൽ വാക്സിന്റെ ജി.എസ്.ടി നിരക്കിൽ മാറ്റം വേണം എന്ന ആവശ്യം ഇനി പ്രസക്തമല്ലെന്ന് ധനകാര്യമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു.

അതേസമയം കേന്ദ്ര ധനമന്ത്രിയുടെ നിലപാടിനെ തള്ളുകയാണ് മന്ത്രി തല സമിതി അംഗം കൂടിയായ ധനമന്ത്രി കെ.എൻ ബാലഗോപാൽ. കെവിഡുമായി ബന്ധപ്പെട്ട ഉപകരണങ്ങൾക്ക് അടക്കം പൂർണമായും ജി.എസ്.ടി ഒഴിവാക്കണമെന്നായിരുന്നു കേരളത്തിന്‍റെ ആവശ്യമെന്ന് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ പറഞ്ഞു.

Story Highlights: covid vaccine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here