Advertisement

ആയിഷ സുല്‍ത്താനയ്ക്ക് എതിരെ പരാതി; ലക്ഷദ്വീപ് ബിജെപിയില്‍ പൊട്ടിത്തെറി

June 13, 2021
Google News 1 minute Read

സിനിമാ പ്രവര്‍ത്തക ആയിഷ സുല്‍ത്താനയ്ക്ക് എതിരായ പരാതിയില്‍ ലക്ഷദീപ് ബിജെപിയില്‍ പൊട്ടിത്തെറി. ആയിഷ സുല്‍ത്താനയ്ക്ക് എതിരെ പരാതി നല്‍കിയ വിഷയത്തില്‍ ലക്ഷദ്വീപില്‍ ബിജെപി രണ്ടു തട്ടിലാണ്. നേതാക്കള്‍ക്കിടയില്‍ വലിയ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് ഇത് കാരണമായിട്ടുണ്ട്.

പാര്‍ട്ടി ലക്ഷദ്വീപ് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ഹാജി സ്വന്തം നിലയില്‍ നല്‍കിയ പരാതിയാണ് ഇതെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കള്‍. പാര്‍ട്ടി ഒറ്റക്കെട്ടായി പരാതിയില്‍ നിന്നും പിന്‍വാങ്ങാന്‍ പ്രസിഡന്റ് നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പരാതി നല്‍കാന്‍ പാര്‍ട്ടി പറഞ്ഞിരുന്നില്ലെന്നും ബിജെപി ലക്ഷദ്വീപ് ജനറല്‍ സെക്രട്ടറിയും സേവ് ലക്ഷദ്വീപ് ഫോറം അംഗവുമായ മുഹമ്മദ് കാസിം 24നോട് പറഞ്ഞു. എന്നല്‍ പരാതിയില്‍ നിന്ന് പിന്മാറില്ലെന്ന് ബിജെപി ലക്ഷദ്വീപ് പ്രസിഡന്റ് വ്യക്തമാക്കി. ആയിഷ സുല്‍ത്താനയ്ക്ക് എതിരായ പരാതിയില്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടിയെ വിമര്‍ശിച്ചു ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തി.

അതേസമയം പരാതി നേതൃത്വത്തിന്റെ കൂട്ടായ തീരുമാനമെന്ന അബ്ദുള്ളക്കുട്ടിയുടെ വാട്‌സ്ആപ്പ് സന്ദേശം ചോരുകയും ചെയ്തു. ഇതിനിടെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രൊഫൈല്‍ ഖോഡ പട്ടേല്‍ സന്ദര്‍ശനത്തിനെത്തുന്ന നാളെ കരി ദിനമായി ആചരിക്കാന്‍ സേവ് ലക്ഷദ്വീപ് ഫോറം ജനങ്ങളോട് ആവശ്യപ്പെട്ടു. വീടുകളില്‍ കരിങ്കൊടി സ്ഥാപിക്കാനും എല്ലാവരും കറുത്ത വസ്ത്രവും കറുത്ത മാസ്‌ക്ക് ധരിക്കാനും സേവ് ലക്ഷദ്വീപ് ഫോറത്തിന്റ് സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു.

Story Highlights: ayesha sulthana, lashadweep, bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here