Advertisement

17 വയസ്സും 349 ദിവസവും; യൂറോ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഇംഗ്ലണ്ട് മധ്യനിര താരം

June 13, 2021
Google News 1 minute Read
Jude Bellingham Euro Cup

യൂറോ കപ്പ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഇംഗ്ലണ്ട് മധ്യനിര താരം ജൂഡ് ബെല്ലിങ്‌ഹാം. ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിൻ്റെ താരമായ ബെല്ലിങ്‌ഹാം ക്രൊയേഷ്യക്കെതിരെ ഇന്ന് നടന്ന മത്സരത്തിലാണ് റെക്കോർഡ് ബുക്കിൽ ഇടം നേടിയത്. 17 വയസ്സും 349 ദിവസവുമാണ് ബെല്ലിങ്‌ഹാമിൻ്റെ പ്രായം. മത്സരത്തിൻ്റെ 82ആം മിനിട്ടിൽ ടോട്ടനം ഹോട്സ്പർ സ്ട്രൈക്കർ ഹാരി കെയ്നു പകരക്കാരനായാണ് ബെല്ലിങ്‌ഹാം ഇറങ്ങിയത്.

അതേസമയം, മത്സരത്തിൽ ക്രൊയേഷ്യക്കെതിരെ ഇംഗ്ലണ്ട് വിജയിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇംഗ്ലണ്ട് ക്രൊയേഷ്യയെ കീഴ്പ്പെടുത്തിയത്. 57ആം മിനിട്ടിൽ മാഞ്ചസ്റ്റർ സിറ്റി താരം റഹീം സ്റ്റെർലിങ് ആണ് ഗോൾ നേടിയത്. ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ ഇരു ടീമുകളും മികച്ച ഫുട്ബോളാണ് കളിക്കളത്തിൽ കാഴ്ച വച്ചത്.

ആദ്യ പകുതിയിൽ ഇംഗ്ലണ്ടാണ് കൂടുതൽ ആക്രമണം കാഴ്ചവച്ചത്. സ്റ്റെർലിങും ഹാരി കെയിനും ചേർന്ന മുന്നേറ്റ നിര പലപ്പോഴും ക്രൊയേഷ്യൻ പ്രതിരോധത്തെ പരീക്ഷിച്ചു. പക്ഷേ, ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല. എന്നാൽ, രണ്ടാം പകുതി ആരംഭിച്ച് 15 മിനിട്ടുകൾക്കുള്ളിൽ ഇംഗ്ലണ്ട് ക്രൊയേഷ്യൻ പ്രതിരോധത്തെ കീഴടക്കി. കാൽവിൻ ഫിലിപ്സിൻ്റെ പാസിൽ നിന്നാണ് സ്റ്റെർലിങ് നിർണായക ഗോൾ നേടിയത്. തിരികെ വരാൻ ക്രൊയേഷ്യ ശ്രമിച്ചെങ്കിലും ഇംഗ്ലണ്ട് പ്രതിരോധം കീഴടങ്ങിയില്ല.

Story Highlights: Jude Bellingham Becomes Youngest Player in Euro Cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here