ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (13-06-2021)

റോഡുപണിക്കിടെ മുറിച്ച മരത്തടി കടത്തിയ ലോറി പിടികൂടി; വാഹനം കരാറുകാരന്റെത്
ഇടുക്കി ഉടുമ്പന്‍ചോല- ചിത്തിരപുരം റോഡ് നിര്‍മാണത്തിന്റെ മറവില്‍ മുറിച്ചുമാറ്റിയ മരങ്ങള്‍ കടത്തുവാന്‍ ഉപയോഗിച്ച ലോറി വനം വകുപ്പ് അന്വേഷണ സംഘം പിടികൂടി. കരാറുകാരനായ അടിമാലി സ്വദേശി കെ എച്ച് അലിയാറിന്റെ ഉടമസ്ഥതയിലുള്ള ടിപ്പര്‍ ലോറിയാണ് കണ്ടെടുത്തത്.
ബാങ്ക് തട്ടിപ്പ്; മാംഗോ മൊബൈല്‍ ഉടമകള്‍ക്ക് എതിരെ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ്
വ്യാജരേഖ ചമച്ച് ബാങ്ക് തട്ടിപ്പ് നടത്തിയതില്‍ മാംഗോ മൊബൈല്‍ ഉടമകള്‍ക്ക് എതിരെ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 2016ല്‍ വ്യാജരേഖ ചമച്ച് ബാങ്ക് ഓഫ് ബറോഡയില്‍ നിന്ന് 2.68 കോടി രൂപ തട്ടിയെന്നാണ് പരാതി. ആന്റോ അഗസ്റ്റിനും ജോസ് കുട്ടി അഗസ്റ്റിനും എതിരെ കേസെടുത്തു. മുട്ടില്‍ മരംമുറിക്കേസ് പ്രതികളാണ് ഇരുവരും.
വിവാദ ഉത്തരവ് പിന്‍വലിച്ചെങ്കിലും മാറ്റമില്ലാതെ പട്ടയ ഭൂമിയിലെ മരംമുറി ചട്ട ഭേദഗതി
വിവാദ മരംമുറി ഉത്തരവ് പിന്‍വലിച്ചെങ്കിലും പട്ടയഭൂമിയില്‍ നിന്ന് ചന്ദനം ഒഴികെയുള്ള മരങ്ങള്‍ മുറിക്കാന്‍ ഉടമകള്‍ക്ക് അനുവാദം നല്‍കുന്ന ചട്ടം നിലനില്‍ക്കുന്നു. 2017 ഓഗസ്റ്റ് 17 ലെ ചട്ടമാണ് വിവാദ ഉത്തരവിന് തുണയായത്.
തടവുകാരെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കണം; ജയിൽ വകുപ്പിന്റെ സർക്കുലർ
സംസ്ഥാനത്ത് ജയിലിൽ പ്രവേശിപ്പിക്കുന്ന തടവുകാരെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ജയിൽ വകുപ്പിന്റെ സർക്കുലർ. തടവുപുള്ളികളെ ജയിലിൽ പ്രവേശിപ്പിക്കുന്നതിന് മുൻപായി രേഖകൾ പരിശോധിക്കണം
കെ സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാൻ ആലോചന; എംടി രമേശ് പുതിയ അധ്യക്ഷൻ?
കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്ന് മാറ്റിയേക്കുമെന്ന് സൂചന. വിവാദ വിഷയങ്ങളിൽ കേന്ദ്രനേതൃത്വത്തിന്റെ പിന്തുണ ഉറപ്പാക്കാൻ കെ സുരേന്ദ്രന് കഴിയാതെ വന്നതോടെയാണ് അധ്യക്ഷ സ്ഥാനത്ത് നിന്ന് സുരേന്ദ്രനെ മാറ്റാൻ നീക്കങ്ങൾ നടക്കുന്നത്
മുട്ടിൽ മരംമുറിക്കേസ്; വിവാദ ഉത്തരവിൽ വനംവകുപ്പ് മുന്നറിയിപ്പ് നൽകിയതായി രേഖകൾ
വയനാട് മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പ് പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുന്നു. മരംകൊള്ളയ്ക്ക് കാരണമായ വിവാദ ഉത്തരവിലെ പഴുതുകൾ വനംവകുപ്പ് ഉദ്യോഗസ്ഥർ നേരത്തെ ചൂണ്ടിക്കാട്ടിയെന്ന് രേഖകൾ വ്യക്തമാക്കുന്നു.
Story Highlights: todays headlines, news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here