‘ലീന എവിടെ പോയാലും പിന്തുടരും’; പൊലീസിനും ഭീഷണി; പ്രതികളുടെ വാട്‌സ്ആപ്പ് സന്ദേശം പുറത്ത്

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസില്‍ പ്രതികളുടെ ഭീഷണി തുടരുന്നു. പൊലീസിനെയും ലീന മരിയ പോളിനെയു ഭീഷണിപ്പെടുത്തി ഒളിവില്‍ കഴിയുന്ന പ്രതി നിസാം രംഗത്ത്. ലീന മരിയ പോള്‍ എവിടെപ്പോയാലും പിന്തുടരുമെന്ന് പ്രതിയുടെ വാട്‌സ്ആപ്പ് സന്ദേശത്തില്‍ പറയുന്നു.
കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസിലെ മുഖ്യസൂത്രധാരനാണ് ഒളിവില്‍ കഴിയുന്ന നിസാം. ഒളിവിലിരുന്ന് പ്രതി പൊലീസിനെയും പരാതിക്കാരി നടി ലീനാ മരിയാ പോളിനെയും ഒരുപോലെ ഭീഷണിപ്പെടുത്തുകയാണ്. ലീന മരിയ പോളിനെ എവിടെ പോയാലും പിന്തുടരുമെന്നും പൊലീസിന് ചെയ്യാന്‍ കഴിയുന്നതെല്ലം ചെയ്യട്ടെ എന്നുമാണ് പ്രതിയുടെ ഭീഷണി. വാട്‌സ്ആപ്പില്‍ ആണ് പ്രതി ഭീഷണി മുഴക്കികൊണ്ടുള്ള ശബ്ദം അയച്ചിരിക്കുന്നത്.
കേസിലെ മുഖ്യപ്രതികളായ ഡോക്ടര്‍ അജാസ്, നിസാം എന്നിവര്‍ വിദേശത്ത് ഒളിവിലാണെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. പ്രതികള്‍ തൊട്ടടുത്ത ദിവസം തന്നെ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ടെന്നും പൊലീസ് സൂചിപ്പിക്കുന്നു.
Story Highlights: kochi beauty parlor gun shot case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here