Advertisement

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പിറന്നാൾ ആഘോഷം; മധ്യപ്രദേശ് ബിജെപി നേതാവിനു പിഴ

June 14, 2021
Google News 1 minute Read
BJP fined flouting COVID

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പിറന്നാൾ ആഘോഷം സംഘടിപ്പിച്ച ബിജെപി നേതാവിന് 10000 രൂപ പിഴ. മധ്യപ്രദേശിലെ കട്‌നി യുവമോര്‍ച്ചാ ജില്ലാ പ്രസിഡന്റ് മൃദുല്‍ ദ്വിവേദിയ്ക്കാണ് ജില്ലാ ഭരണകൂടം പിഴ വിധിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയുള്ള ഇയാളുടെ ജന്മദിനാഘോഷത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.

വിഡിയോ ശ്രദ്ധയിൽ പെട്ടതോടെ ഇക്കാര്യം അന്വേഷിക്കാൻ ഒരു സംഘത്തെ നിയോഗിച്ചിരുന്നു. അന്വേഷണത്തിൽ മൃദുൽ ദ്വിവേദി കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തി. തുടർന്ന് പിഴയടയ്ക്കാൻ നോട്ടീസ് നൽകുകയായിരുന്നു. പരിപാടിയിൽ പങ്കെടുത്തവർ ആരും തന്നെ മാസ്ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിരുന്നില്ല. ഇവരോട് ക്വാറൻ്റീനിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 70,421 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. മാർച്ച് 31ന് ശേഷമുള്ള പ്രതിദിന കണക്കുകളിൽ ഏറ്റവും കുറവാണ് ഇന്നത്തേത്. 3921 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതോടെ ആകെ മരണസംഖ്യ 3,74,305 ആയി. 24 മണിക്കൂറിനിടെ 1,19,501 പേർ രോഗമുക്തി നേടി. 9,73,158 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. 25,48,49,301 പേർ ഇതുവരെ വാക്‌സിൻ സ്വീകരിച്ചു.

തമിഴ്‌നാട്, കേരളം, മഹാരാഷ്ട്ര, കർണാടക, ആന്ധ്രപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് പ്രതിദിന കേസുകൾ കൂടുതലുള്ളത്. അതേസമയം തമിഴ്‌നാട്, ഹരിയാന, ഡൽഹി എന്നിവിടങ്ങളിൽ ഇന്നുമുതൽ ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Story Highlights: BJP leader fined Rs 10,000 for flouting COVID norms

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here