മുസ്ലിം ഇതര അഭയാർത്ഥികൾക്ക് പൗരത്വം നൽകാൻ അപേക്ഷ ക്ഷണിച്ചത് പൗരത്വ നിയമത്തിന്റെ അടിസ്ഥാനത്തിലല്ല : കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ

മുസ്ലിം ഇതര അഭയാർത്ഥികൾക്ക് പൌരത്വം നൽകാൻ അപേക്ഷ ക്ഷണിച്ചത് പൗരത്വ നിയമത്തിന്റെ അടിസ്ഥാനത്തിലല്ലെന്ന് കേന്ദ്രസർക്കാർ. വർഷങ്ങളായി ഇന്ത്യയിൽ തങ്ങുകയും മടങ്ങാൻ മറ്റ് ഇടങ്ങൾ ഇല്ലാത്തവർക്കുമാണ് പൗരത്വം നൽകുന്നത്. ഇക്കാര്യത്തിൽ ഏതെങ്കിലും ഒരു സമുദായത്തെ അപമാനിക്കുന്ന ഒരു ഘടകവും ഇല്ലെന്നും കേന്ദ്രസർക്കാർ സുപ്രിംകോടതിയെ അറിയിച്ചു.
രാജ്യത്ത് പൗരത്വ നിയമം നടപ്പാക്കാനുള്ള നീക്കമാണെന്ന് ആരോപിച്ച് മുസ്ലീം ലീഗ് സുപ്രിംകോടതിയിൽ നൽകിയ ഹർജിയുടെ മറുപടി സത്യവാങ്ങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. മുസ്ലീം ഇതര വിഭാഗങ്ങൾക്ക് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള കേന്ദ്ര വിജ്ഞാപനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു മുസ്ലീം ലീഗിന്റെ ഹർജി. ഹർജി നിലനിൽക്കില്ലെന്നും തള്ളണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
അതേസമയം, കേന്ദ്രസർക്കാർ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന മുസ്‌ലിം ലീഗിന്റെ ആവശ്യം സുപ്രിംകോടതി നാളെ പരിഗണിക്കും.
Story Highlights: CAA, supreme court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here