Advertisement

യൂറോ കപ്പ്: സ്പെയിന് ഇന്ന് ആദ്യ മത്സരം; എതിരാളികൾ സ്വീഡൻ

June 14, 2021
Google News 1 minute Read
euro cup spain sweden

യൂറോ കപ്പിൽ സ്പെയിന് ഇന്ന് ആദ്യ മത്സരം. ഗ്രൂപ്പ് ഇയിൽ സ്വീഡൻ ആണ് സ്പെയിൻ്റെ എതിരാളികൾ. മത്സരത്തിൽ സ്പെയിൻ തന്നെയാണ് ഫേവറിറ്റുകൾ എങ്കിലും അട്ടിമറിയ്ക്കാൻ കെല്പുള്ള ടീമാണ് സ്വീഡൻ. സെവിയ്യയിൽ ഇന്ത്യൻ സമയം പുലർച്ചെ 12.30നാണ് മത്സരം.

ടൂർണമെൻ്റ് തുടങ്ങും മുൻപ് തന്നെ സ്പെയിനു തിരിച്ചടിയായി സെർജിയോ ബുസ്കറ്റ്സിനും ഡിയാലോ ലോറൻ്റെയ്ക്കും കൊവിഡ് ബാധിച്ചിരുന്നു. ഇരുവരും ഇന്ന് കളിക്കില്ല. അതേസമയം, ലോറെൻ്റെയുടെ കൊവിഡ് ഭേദമായെന്നും താരം ഈ കളിയിൽ ടീമിനൊപ്പം ഉണ്ടാവുമെന്നും ചില റിപ്പോർട്ടുകളുണ്ട്. മുതിർന്ന പ്രതിരോധ താരം സെർജിയോ റാമോസിനെ ഒഴിവാക്കിയാണ് പരിശീലകൻ യൂയിസ് എൻറിക്കെ ടീം പ്രഖ്യാപിച്ചത്. ഡി ഹിയയെ ബെഞ്ചിൽ ഇരുത്തി ഉനായ് സിമോൺ സ്പാനിഷ് ക്രോസ് ബാറിനു കീഴിലെത്തിയേക്കും. ഫെറാൻ ടോറസ്, മൊറാട്ട, തിയാഗൊ, കൊകെ, റോഡ്രി, ലപോർട്ട തുടങ്ങിയവർ ഫസ്റ്റ് ഇലവനിൽ കളിച്ചേക്കും.

സ്വീഡനും കൊവിഡ് പ്രതിസന്ധിയുണ്ട്. ദേജാൻ കുളുസേവ്കി, മത്തിയാസ് സ്വാൻബെർഗ് എന്നിവർ ഇന്ന് കളത്തിൽ ഇറങ്ങില്ല. ഇബ്രാഹിമോവിച് പരുക്ക് മൂലം ടീമിൽ ഉൾപ്പെടാത്തതും സ്വീഡൻ്റെ സാധ്യതകൾക്ക് മങ്ങൽ ഏല്പിക്കും. വിക്ടർ ലിൻഡെലോഫ്, അലക്സാണ്ടർ ഐസാക്, ക്രിസ്റ്റഫർ ഓൾസൺ തുടങ്ങിയവരാവും സ്വീഡൻ്റെ പ്രധാന താരങ്ങൾ.

14 തവണയാണ് മുൻപ് ഇരു ടീമുകളും ഏടുമുട്ടിയത്. ആറ് തവണ സ്പെയിൻ ജേതാക്കളായപ്പോൾ മൂന്ന് വട്ടം സ്വീഡൻ വിജയിച്ചു.

Story Highlights: euro cup spain vs sweden

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here