Advertisement

തെരഞ്ഞെടുപ്പ് പരാജയം; സമിതിയെ നിയോഗിച്ച വിഷയത്തിൽ കേരളത്തിലെ ബിജെപിയിൽ തർക്കം തുടരുന്നു

June 15, 2021
Google News 2 minutes Read

ബിജെപിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയവും സംഘടനാ പ്രശ്‌നങ്ങളും പഠിക്കാൻ സമിതിയെ നിയോഗിച്ച വിഷയത്തിൽ കേരളത്തിലെ ബിജെപി ഘടകത്തിൽ തർക്കം തുടരുന്നു. സമിതികളെ നിയോഗിച്ചിട്ടില്ല എന്ന ദേശീയ ജനറൽ സെക്രട്ടറിയുടെ നിലപാട് സി വി ആനന്ദബോസ് തള്ളിയപ്പോൾ സംഘടനയിൽ ആനന്ദബോസിന് ഒരു ചുമതലയും ഇല്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ വിശദീകരിച്ചു.

ജനറൽ സെക്രട്ടറി അരുൺ സിങിന്റെ പ്രസ്താവന തള്ളിയാണ് ആനന്ദബോസ് നയം വ്യക്തമാക്കിയത്. റിപ്പോർട്ട് ഉണ്ടെങ്കിലും ഇല്ലെങ്കിലും കേരളത്തിലെ സമീപ ദിവസങ്ങളിലെ രാഷ്ട്രീയ സാഹചര്യമെല്ലാം ദേശീയ നേതൃത്വം വിലയിരുത്തുകയാണ്. പുതിയ വിവരങ്ങൾ ചർച്ച ചെയ്യാൻ ഉടൻാ പാർട്ടി കോർകമ്മിറ്റി വിളിക്കാൻ ദേശീയ നേതൃത്വം സംസ്ഥാന ഘടകത്തോട് ആവശ്യപ്പെടും.

Story Highlights: bjp kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here