ബിജെപി നേതാക്കളെ വേട്ടയാടുന്നു; കോര്‍കമ്മിറ്റി അംഗങ്ങള്‍ ഇന്ന് സത്യഗ്രഹമിരിക്കും

ബിജെപി സംസ്ഥാന അധ്യക്ഷനെയും നേതാക്കളെയും പിണറായി സര്‍ക്കാര്‍ വേട്ടയാടുന്നുവെന്നാരോപിച്ച് സംസ്ഥാന കോര്‍ കമ്മിറ്റി അംഗങ്ങള്‍ ഇന്ന് സത്യഗ്രഹമിരിക്കും. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപമാണ് സത്യഗ്രഹം.
കൊടകര കള്ളപ്പണ കവര്‍ച്ച കേസിലും മഞ്ചേശ്വരത്ത് കെ സുന്ദരയുടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ കോഴ നല്‍കിയ കേസിലും അന്വേഷണം പുരോഗമിക്കുകയാണ്. പാര്‍ട്ടിയെന്ന നിലയില്‍ ബിജെപിക്കും, അധ്യക്ഷന്‍ കെ സുരേന്ദ്രനും അന്വേഷണം വലിയ തിരിച്ചടി നല്‍കിയ പശ്ചാത്തലത്തിലാണ് വിഷയത്തെ രാഷ്ട്രീയമായി നേരിടാന്‍ ബിജെപി തീരുമാനിച്ചത്.
അതിന് പുറമെ മുന്നണിയിലേക്ക് കൊണ്ടുവരാന്‍ സി കെ ജാനുവിന് കോഴ നല്‍കിയെന്ന ആരോപണവും കെ സുരേന്ദ്രന്‍ നേരിടുന്നു. സര്‍ക്കാരിന്റെ ബിജെപി വേട്ടയില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നേതാക്കള്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരുന്നു. പിന്നാലെയാണ് ഇന്നത്തെ സത്യഗ്രഹ സമരം.വ്യാഴാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ജില്ലാ ഭാരവാഹികളും വെള്ളിയാഴ്ച മണ്ഡലം കേന്ദ്രങ്ങളില്‍ മണ്ഡലം ഭാരവാഹികളും സത്യഗ്രഹമിരിക്കും.
Story Highlights: bjp, kerala, k surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here