Advertisement

പശുപതി പരസ് എല്‍ജെപി ദേശീയ അധ്യക്ഷന്‍

June 17, 2021
Google News 1 minute Read

പശുപതി കുമാര്‍ പരസ് എംപിയെ ലോകജനശക്തി പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുത്തു. ഐകകണ്‌ഠേനയായിരുന്നു തെരഞ്ഞെടുപ്പ്. എല്‍ജെപി സ്ഥാപക നേതാവ് രാംവിലാസ് പസ്വാന്റെ മകന്‍ ചിരാഗ് പസ്വാനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന് പിന്നാലെയാണ് പശുപതി പരസിനെ അധ്യക്ഷ സ്ഥാനമേല്‍പ്പിക്കുന്നത്.

പശുപതി പരസ് ഉള്‍പ്പെടെ അഞ്ച് എംപിമാര്‍ എതിര്‍പക്ഷത്തേക്ക് നീങ്ങിയതോടെയാണ് പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാകുന്നത്. അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയതിന് ശേഷം വിമത എംപിമാരെ ചിരാഗ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ചിരാഗ് പസ്വാന്റെ പിതൃസഹോദരനാണ് പശുപതി പരസ്.

Story Highlights: LJP, Pashupaty kumar paras, chirag paswan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here