ആരാധനാലയങ്ങളെയും ബിവറേജ് ഔട്ട്‌ലെറ്റിനെയും താരതമ്യം ചെയ്യുന്നത് ഖേദകരം; സ്വാമി സന്ദീപാനന്ദഗിരി

ആരാധനാലയങ്ങളെയും ബിവറേജസ് ഔട്ട്‌ലെറ്റുകളെയും താരതമ്യം ചെയ്യുന്നത് ഖേദകരമെന്ന് സ്വാമി സന്ദീപാനന്ദഗിരി. ബിജെപി നേതാവ് ആര്‍ വി ബാബുവിന്റെ പരാമര്‍ശത്തിനാണ് സന്ദീപാനന്ദഗിരിയുടെ പ്രതികരണം.
‘ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ തുറസായ സ്ഥലങ്ങളുണ്ട്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പൊലീസുമുണ്ട്. എന്നാല്‍ ആരാധനാലയത്തില്‍ സ്ഥലപരിമിതിയുണ്ട്. ഇതൊന്നും മനസിലാക്കാതെയാണ് ബിവറേജ് കോര്‍പറേഷനുകള്‍ തുറന്നതില്‍
വിമര്‍ശനങ്ങള്‍ വരുന്നത്.
രാജ്യത്ത് വൈറസ് വ്യാപനം കൊടികുത്തി വാഴുന്ന സമയത്താണ് പ്രധാനമന്ത്രിയും അമിത്ഷായും ബംഗാളില്‍ റാലി നടത്തിയത്’. രാജ്യത്ത് കൊവിഡ് പടര്‍ന്നിട്ടുണ്ടെങ്കില്‍ അതിന് പൂര്‍ണ ഉത്തരവാദിത്വം പ്രധാനമന്ത്രിക്കാണെന്നും സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞു. പാത്രം മുട്ടാനും പകല്‍ ടോര്‍ച്ചടിക്കാനും ആണ് പ്രധാനമന്ത്രി ജനങ്ങളെ പഠിപ്പിച്ചത് എന്നും അദ്ദേഹം വിമര്‍ശിച്ചു.
Story Highlights: swami sandheepananthagiri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here