Advertisement

ബംഗാള്‍ തെരഞ്ഞെടുപ്പ് അക്രമം; ഹര്‍ജി പരിഹണിക്കുന്ന ബെഞ്ചില്‍ നിന്ന് പിന്മാറി ഇന്ദിര ബാനര്‍ജി

June 18, 2021
Google News 1 minute Read

പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയുണ്ടായ അക്രമങ്ങള്‍ സംബന്ധിച്ച പൊതുതാല്‍പര്യഹര്‍ജികള്‍ പരിഗണിക്കുന്ന സുപ്രിംകോടതി ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി പിന്മാറി. വാദം കേള്‍ക്കുന്നതില്‍ ചില ബുദ്ധിമുട്ടുകളുണ്ടെന്ന് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി വ്യക്തമാക്കി.

ഹര്‍ജികള്‍ ഇനി സുപ്രിംകോടതിയുടെ പുതിയ ബെഞ്ച് പരിഗണിക്കും. തെരഞ്ഞെടുപ്പ് അക്രമങ്ങളുടെ അന്വേഷണം സിബിഐക്കോ, പ്രത്യേക അന്വേഷണ സംഘത്തിനോ വിടണമെന്നാണ് ഹര്‍ജികളിലെ ആവശ്യം.

Story Highlights: west bengal, indira banerjee

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here