Advertisement

കരാർ ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ ലക്ഷദ്വീപിൽ ജനകീയ പ്രതിഷേധം

June 18, 2021
Google News 2 minutes Read
lakshadweep people protest against terminating contract employees

കരാർ ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ ലക്ഷദ്വീപിൽ ജനകീയ പ്രതിഷേധം തുടങ്ങി.സേവ് ലക്ഷദ്വീപ്ഫോറത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം.

കഴിഞ്ഞ ദിവസം ചേർന്നകേഡർ റിവ്യൂ മീറ്റിംഗിലാണ്കൃഷി വകുപ്പിലെ 85 ശതമാനം പേരെ ജനറൽ പൂളുകളിലേക്ക് മാറ്റാൻ തീരുമാനമായത്. തുടർന്ന് ജീവനക്കാരെ മറ്റ് വകുപ്പുകളിലേക്ക് മാറ്റിനിയമിക്കാൻ ഭരണകൂടം നടപടി തുടങ്ങി. ഇതോടെ കാർഷിക മേഖലയിലെ പ്രവർത്തനം അവതാളത്തിലാകുമെന്നാണ്ജീവനക്കാർ പറയുന്നത്. ‘ഞങ്ങളുടെ തൊഴിൽ തിരിച്ച് തരൂ’ എന്ന പ്ലക്കാഡ് ഉയർത്തിയാണ് പ്രതിഷേധം.

അതിനിടെ, കൂടുതൽ വകുപ്പുകളിൽജീവനക്കാരെ കുറയ്ക്കാനുള്ള കടുത്ത നിർദേശങ്ങളുമായി ഭരണകൂടം മുന്നോട്ട് പോവുകയാണ്.

Story Highlights: lakshadweep people protest against terminating contract employees

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here