നദാലിനു പിന്നാലെ ഒസാക്കയും വിംബൾഡണിൽ നിന്നും പിന്മാറി; ടോക്കിയോ ഒളിമ്പിക്സിൽ മടങ്ങിയെത്തും

ഗ്രാന്റ്സ്ലാം ഗ്ലാമര്‍ വേദിയായ വിംബിള്‍ഡണില്‍ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ച് മുന്‍നിര താരങ്ങള്‍. നദാലിനു പിന്നാലെ ജാപ്പനീസ് താരം നമോവി ഒസാക്കയും വിംബൾഡണിൽ നിന്നും പിന്മാറി. മാനസിക പ്രശ്നങ്ങളുള്ളതിനാല്‍ കുടുംബത്തിനും ചങ്ങാതിമാര്‍ക്കുമൊപ്പം സമയം കണ്ടെത്താനാണ് നടപടിയെന്നാണ് വിശദീകരണം. എന്നാൽ ടോക്കിയോ ഒളിമ്പിക്സിൽ തിരിച്ചുവരുമെന്നും ഒസാക്ക അറിയിച്ചു.
ടോക്കിയോയിലെ തന്റെ നാട്ടുകാർക്ക് മുന്നിൽ കളിക്കാൻ ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് ലോക രണ്ടാം നമ്പർ താരം പറഞ്ഞു.
റാഫേല്‍ നദാല്‍ ആണ് വിംബിള്‍ഡണില്‍ നിന്ന് ആദ്യമായി പിന്മാറുന്ന മുന്‍നിര താരം. 2008ലും 2010ലും വിംബിള്‍ഡണ്‍ കിരീടം ചൂടിയ നദാല്‍ ഫ്രഞ്ച് ഓപണ്‍ സെമിയില്‍ ദ്യോകോവിച്ചിനോട് പരാജയപ്പെട്ടിരുന്നു. കളിമണ്‍ കോര്‍ട്ടിലെ നീണ്ട പോരാട്ടങ്ങള്‍ക്ക് ഇടവേള ആയാണ് പിന്മാറ്റമെന്ന് നദാല്‍ അറിയിച്ചു. ഒളിമ്പിക്സിലും ഇത്തവണ നദാല്‍ റാക്കറ്റേന്തില്ല.
നേരത്തെ ഫ്രഞ്ച് ഓപണില്‍ മാധ്യമങ്ങളെ കാണാന്‍ വിസമ്മതിച്ചതിനു പിന്നാലെയായിരുന്നു പിന്മാറ്റം. വിംബിള്‍ഡണിലും മാധ്യമങ്ങളെ കാണാന്‍ നില്‍ക്കാത്ത സാഹചര്യം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചിരുന്നു. ഇതാണോ പിന്മാറ്റത്തിന് കാരണമെന്ന് വ്യക്തമല്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here