എഐസിസി ജനറൽ സെക്രട്ടറിയാകാൻ ഉപാധികൾ വച്ച് രമേശ് ചെന്നിത്തല

എഐസിസി ജനറൽ സെക്രട്ടറിയാകാൻ ഉപാധികൾ വച്ച് രമേശ് ചെന്നിത്തല. പ്രവർത്തന കേന്ദ്രം കേരളത്തിൽ തന്നെ വേണമെന്ന നിബന്ധനയാണ് രമേശ് ചെന്നിത്തല മുന്നോട്ട് വച്ചത്.
ഏകപക്ഷീയ നിലപാട് സ്വീകരിക്കുന്നത് ഹൈക്കമാൻഡ് ഒഴിവാക്കണമെന്നും പാർട്ടി പുനഃസംഘടനയിൽ ഐ ഗ്രൂപ്പിന് അർഹമായ പരിഗണന ലഭിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിൽ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. രാഹുൽഗാന്ധി വിളിപ്പിച്ചത് അനുസരിച്ചാണ് രമേശ് ചെന്നിത്തല ഡൽഹിയിൽ എത്തിയിരിക്കുന്നത്. വിഡി സതീശനെ പ്രതിപക്ഷനേതാവായി അവരോധിച്ചതിൽ രമേശ് ചെന്നിത്തലയ്ക്ക് കടുത്ത പ്രതിഷേധമുണ്ട്. കെ സുധാകരനെ അധ്യക്ഷനായി പ്രഖ്യാപിക്കുന്നതിന് മുമ്പ് രമേശ് ചെന്നിത്തലയോട് കേന്ദ്രനേതൃത്വം കൂടിയാലോചനയും നടത്തിയിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് സന്ദർശനം.
Story Highlights: ramesh chennithala conditions to be aicc general secretary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here