Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (18-06-2021)

June 18, 2021
Google News 1 minute Read

എഐസിസി ജനറൽ സെക്രട്ടറിയാകാൻ ഉപാധികൾ വച്ച് രമേശ് ചെന്നിത്തല

എഐസിസി ജനറൽ സെക്രട്ടറിയാകാൻ ഉപാധികൾ വച്ച് രമേശ് ചെന്നിത്തല. പ്രവർത്തന കേന്ദ്രം കേരളത്തിൽ തന്നെ വേണമെന്ന നിബന്ധനയാണ് രമേശ് ചെന്നിത്തല മുന്നോട്ട് വച്ചത്.

സംസ്ഥാനത്ത് റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം വേഗത്തിലാക്കാൻ നിർദേശം

സംസ്ഥാനത്ത് റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം വേഗത്തിലാക്കാൻ നിർദേശം. സീനിയോറിറ്റി തർക്കവും കേസും നിലനിൽക്കുന്ന തസ്തികകളിൽ എൻട്രി കേഡറിലേക്ക് പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചു.

കൊവിഡ് വ്യാപനത്തോത് കുറയുന്നതിന് അനുസരിച്ച് ക്ഷേത്രങ്ങള്‍ തുറക്കും: ദേവസ്വം മന്ത്രി

ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് ഉടന്‍ പ്രവേശനം നല്‍കില്ലെന്ന സൂചന നല്‍കി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. ഭക്തജനങ്ങളെ തടയുകയുന്നത് സര്‍ക്കാര്‍ ലക്ഷ്യമല്ല. ആരെയും ദ്രോഹിക്കാനല്ല. രോഗവ്യാപനം തടയുക. ഭക്തരുടെ സുരക്ഷയാണ് പ്രധാനമെന്നും മന്ത്രി.

ദൃശ്യയുടെ അച്ഛന്റെ കടയ്ക്ക് തീയിട്ടതും വിനേഷ്

മലപ്പുറം പെരിന്തല്‍മണ്ണ ഏലംകുളത്ത് പ്രണയം നിരസിച്ചതിന് കൊല്ലപ്പെട്ട ദൃശ്യയുടെ അച്ഛന്റെ കടയ്ക്ക് തീയിട്ടതും പ്രതി വിനേഷ് എന്ന് പൊലീസ്. ദൃശ്യയുടെ അച്ഛന്‍ ബാലചന്ദ്രന്റെ സി കെ സ്റ്റോര്‍സ് എന്ന കടയില്‍ തലേദിവസം രാത്രി തീപിടുത്തമുണ്ടായിരുന്നു. അച്ഛന്റെ ശ്രദ്ധ തിരിക്കാന്‍ ആയിരുന്നു നീക്കം. ആസൂത്രിതമായ കൊലപാതകം ആണ് നടന്നതെന്നും പൊലീസ്.

ട്വിറ്ററിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടതായി കേന്ദ്രസർക്കാർ

ട്വിറ്ററിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടതായി കേന്ദ്രസർക്കാർ. കോൺഗ്രസ് ടൂൾകിറ്റ് കേസിൽ ട്വിറ്റർ സ്വീകരിച്ചത് വിശ്വാസ്യത ഇല്ലാത്ത നടപടികളെന്ന് കേന്ദ്ര സർക്കാർ വിലയിരുത്തി. ബിജെപി നേതാക്കളുടെ ട്വീറ്റുകളിൽ ‘manipulated’ ടാഗ് പതിച്ചത് വിശ്വാസ്യത ഇല്ലാത്ത നടപടിയാണെന്ന് കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി. വിഷയം പരിശോധിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് ഇക്കാര്യം വ്യക്തമാക്കുന്നു. ഇന്ത്യയുടെ നിയമങ്ങൾ അനുസരിച്ച് തന്നെ ആകണം ട്വിറ്ററിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ എന്നും കേന്ദ്രസർക്കാർ ഓർമിപ്പിച്ചു.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

Story Highlights: todays news headlines june 18

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here