ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (19-06-2021)
വാടിക്കൽ രാമകൃഷ്ണൻ കൊലക്കേസിൽ പിണറായി ഒന്നാം പ്രതി; എഫ്‌ഐആറിന്റ പകർപ്പ് പുറത്തുവിട്ട് കെ സുധാകരൻ
ജനസംഘം പ്രവർത്തകൻ വാടിക്കൽ രാമകൃഷ്ണനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ പിണറായി ഒന്നാം പ്രതിയെന്ന് കെപിസിസി അധ്യക്ഷൻ കെസുധാകരൻ. എഫ്‌ഐആറിന്റ പകർപ്പ് പുറത്തുവിട്ടു.
മുഖ്യമന്ത്രി ഇന്നലെ സംസാരിച്ചത് പൊളിറ്റിക്കൽ ക്രിമിനലിന്റെ ഭാഷയിൽ : കെ സുധാകരൻ
പി ആർ ഏജൻസിയുടെ മൂടുപടത്തിൽ നിന്ന് ഇറങ്ങി വന്ന വിജയനെ ആണ് ഇന്നലെ കണ്ടതെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ബ്രണ്ണൻ കോളജ് വിവാദത്തിൽ മുഖ്യമന്ത്രിക്ക് മറുപടി പറയുകയായിരുന്നു കെ.സുധാകരൻ.
രാജ്യത്ത് പുതുതായി 60,753 പേർക്ക് രോഗം സ്ഥിരീകരിച്ചു
രാജ്യത്തിന് വീണ്ടും ആശ്വാസദിനം. തുടർച്ചയായി ഇന്നും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെയാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് പുതുതായി 60,753 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1647 പേർ മരിച്ചു. 97,743 പേരാണ് 24 മണിക്കൂറിൽ രോഗമുക്തി നേടിയത്.
കെ സുധാകരൻ മറുപടി നൽകി പ്രകോപനമുണ്ടാക്കുന്നത് ശരിയല്ല : മമ്പറം ദിവകാരൻ
കെ സുധാകരൻ മറുപടി നൽകി പ്രകോപനമുണ്ടാക്കുന്നത് ശരിയല്ലെന്ന് കോൺഗ്രസ് നേതാവ് മമ്പറം ദിവകാരൻ. വിവാദങ്ങളിൽ പെട്ടുനിൽക്കുന്നയാളെന്ന നിലയിൽ പരുഷമായ വാക്കുകൊണ്ട് പ്രകോപനമുണ്ടാക്കുന്നത് ശരിയല്ലെന്നും കെപിസിസി പ്രസിഡന്റ് സമന്വയത്തിന്റെ പാത സ്വീകരിക്കണമെന്നും മമ്പറം ദിവകാരൻ ട്വന്റിഫോറിനോട് പറഞ്ഞു.
സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ
സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ.അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് തുറക്കാൻ അനുമതിയുണ്ട്.
കൊടകര കള്ളപ്പണ കവർച്ചകേസ്; കൂടുതൽ പണം കണ്ടെത്തി
കൊടകര കള്ളപ്പണകവർച്ചകേസിൽ കൂടുതൽ കവർച്ച പണം കണ്ടെത്തി. കണ്ണൂരിൽ നിന്ന് ഏഴര ലക്ഷം രൂപയാണ് പൊലീസ് കണ്ടെടുത്തത്.
രാജ്യം കണ്ട എക്കാലത്തെയും മികച്ച അത്ലറ്റായാ ‘പറക്കും സിഖ്’ എന്ന മിൽഖാ സിംഗിന്റെ വേർപാടിൽ അനുശോചിച്ച് രാജ്യം. രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് തുടങ്ങിയ പ്രമുഖർ ഇതിഹാസ താരത്തിന് ആദരാഞ്ജലികള്‍ അർപ്പിച്ചു.
കായിക ഇതിഹാസം മിൽഖാ സിംഗ് അന്തരിച്ചു
കായിക താരം മിൽഖാ സിംഗ് (91) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി 11.30 നായിരുന്നു അന്ത്യം. കൊവിഡ് ബാധിതനായി ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം.
Story Highlights: todays headlines, news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here