സി കെ ജാനു തന്നത് വായ്പ നല്‍കിയ പണം: സി കെ ശശീന്ദ്രന്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നല്‍കിയ പണം ജെആര്‍പി നേതാവ് സി കെ ജാനു സിപിഐഎമ്മിന് നല്‍കിയെന്ന ആരോപണത്തില്‍ മറുപടിയുമായി മുന്‍ കല്‍പറ്റ എംഎല്‍എ സി കെ ശശീന്ദ്രന്‍. വാഹനം വാങ്ങാനായി വായ്പ വാങ്ങിയ പണമാണ് ജാനു തിരികെ തന്നത്. എല്ലാ ഇടപാടുകളും നടന്നത് ബാങ്ക് അക്കൗണ്ട് വഴിയാണെന്നും സി കെ ശശീന്ദ്രന്‍ പറഞ്ഞു.
തിരുവനന്തപുരത്ത് വച്ച് കെ സുരേന്ദ്രന്‍ ജാനുവിന് പണം കൈമാറിയതിന്റെ പിറ്റേന്ന് തന്നെ കല്‍പറ്റയിലെ ബാങ്കിലെത്തി ജാനു സി കെ ശശീന്ദ്രന്റെ ഭാര്യയ്ക്ക് പണം നല്‍കിയെന്നായിരുന്നു ആരോപണം. 450000 രൂപ നല്‍കിയെന്നും തെളിവുകള്‍ പൊലീസിന് കൈമാറിയെന്നും എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പി കെ നവാസ് പറഞ്ഞു. മാര്‍ച്ച് 8, 9 തിയതികളില്‍ കല്‍പറ്റ ബാങ്കിലെത്തി ശശീന്ദ്രന്റെ ഭാര്യയ്ക്ക് പണം നല്‍കി.
എന്നാല്‍ ജാനുവുമായി പണമിടപാട് നടന്നെന്ന് സമ്മതിച്ച ശശീന്ദ്രന്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി. വാഹനം വാങ്ങാന്‍ 2019ല്‍ 3 ലക്ഷം രൂപ ജാനു വായ്പ വാങ്ങിയിരുന്നു. ബാങ്ക് അക്കൗണ്ട് വഴിയാണ് പണം നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഒന്നര ലക്ഷം രൂപ തിരികെ തന്നു. ബാക്കി ഒന്നര ലക്ഷം കഴിഞ്ഞ മാര്‍ച്ച് മാസം തിരികെ തന്നു. സുരേന്ദ്രനുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവിട്ട ജെആര്‍പി ട്രഷറര്‍ പ്രസീത അഴീക്കോടിന്റെ മൊഴിയും അടുത്ത ദിവസം രേഖപ്പെടുത്തും.
Story Highlights: c k janu, c k sasindran, bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here