Advertisement

‘ഭാഗ് മിൽഖാ ഭാഗ്’ സിനിമയ്ക്കായി ഈടാക്കിയത് വെറും ഒരു രൂപ; മിൽഖാ സിംഗിന്റെ അമൂല്യ ശേഖരത്തിലെ ആ ഒറ്റ രൂപ നോട്ടിന് ഒരു കഥയുണ്ട്

June 19, 2021
Google News 2 minutes Read

തിയറ്ററിൽ നിറഞ്ഞോടിയ ചിത്രമായികുന്നു മിൽഖാ സിംഗിന്റെ ജീവിതത്തെ ആസ്പദമാക്കി ചിത്രീകരിച്ച ‘ഭാഗ് മിൽഖാ ഭാഗ്’. രാകേഷ് ഓം പ്രകാശ് സംവിധാനം ചെയ്ത് ഫർഹാൻ അക്തർ കേന്ദ്രകഥാപാത്രത്തിലെത്തിയ ചിത്രത്തിന്റെ ബോക്‌സ് ഓഫിസ് കളക്ഷൻ 2.1 ബില്യണാണ്. റോയൽറ്റിയുടെ പേരിൽ ലക്ഷങ്ങൾ ലഭിക്കേണ്ട സ്ഥാനത്ത് മിൽഖാ സിംഗ് സിനിമയുടെ നിർമാതാവിൽ നിന്ന് ഈടാക്കിയത് വെറും ഒരു രൂപയാണ്. എന്നാൽ മിൽഖാ സിംഗിന് ലഭിച്ച ആ ഒറ്റ രൂപ കറൻസിയാണ് അദ്ദേഹത്തിന്റെ ജീവിത്തിലെ ഏറ്റവും വിലയേറിയ പ്രതിഫലം.

1958 ലെ കറൻസിയായിരുന്നു മിൽഖയ്ക്ക് ലഭിച്ച ആ ഒറ്റ രൂപ നോട്ട്. 1958 എന്ന വർഷം മിൽഖാ സിംഗിനും ഇന്ത്യയ്ക്കും വളരെ പ്രാധാനപ്പെട്ട വർഷമാണ്. ആ വർഷമാണ് കോമൺവെൽത്ത് ഗെയിംസിലൂടെ ഇന്ത്യയ്ക്ക് ആദ്യമായി മിൽഖ സ്വർണ മെഡൽ നേടിക്കൊടുത്തത്. സ്വതന്ത്ര ഇന്ത്യ കോമൺവെൽത്ത് ഗെയിംസിൽ ആദ്യമായി ഒരു സ്വർണമെഡൽ നേടുന്നത് അന്നായിരുന്നു. പ്രതിഫലം ആഗ്രഹിക്കാത്ത മിൽഖയ്ക്ക് പ്രത്യേകമായി എന്തെങ്കിലും സമ്മാനം നൽകണമെന്ന രാകേഷ് ഓംപ്രകാശിന്റെ ചിന്തയാണ് ഈ സമ്മാനത്തിലേക്ക് എത്തിച്ചത്.

തന്റെ കഥ പറയുക എന്നതിലുപരി ഇന്ത്യയിൽ ഇനിയും കായിക താരങ്ങൾക്ക് ഉയർന്ന് വരുവാനുള്ള പ്രചോദനമായിരിക്കണം ചിത്രം എന്നതായിരുന്നു മിൽഖാ സിംഗിന്റെ ആവശ്യം. മിൽഖാ സിംഗ് പ്രതിഫലം വാങ്ങാതിരുന്നതുകൊണ്ട്, സിനിമയിൽ നിന്ന് ലഭിച്ച ലാഭത്തിന്റെ വിഹിതം മിൽഖാ സിംഗ് നടത്തുന്ന ‘മിൽഖാ സിംഗ് ചാരിറ്റബിൾ ട്രസ്റ്റ്’ എന്ന ജീവകാരുണ്യ സ്ഥാപനത്തിന് നിർമാതാക്കൾ നൽകി.

Story Highlights: Why Milkha Singh Charged Only Rs 1 for His Biopic

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here