25
Jul 2021
Sunday

പാർട്ടി ഘടനയിൽ വൻ മാറ്റത്തിന് ഒരുങ്ങി കോൺഗ്രസ്

പാർട്ടി ഘടനയിൽ വൻ മാറ്റത്തിന് ഒരുങ്ങി കോൺഗ്രസ്. ബ്ലോക്ക്, ബൂത്ത് കമ്മിറ്റികൾ ഒഴിവാക്കാൻ സാധ്യതയുണ്ട്. ബൂത്ത് കമ്മിറ്റികൾക്ക് പകരം യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കും. വീടുകൾ കേന്ദ്രീകരിച്ചാകും യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കുക. ബ്ലോക്കിന് പകരം നിയോജക മണ്ഡലം കമ്മിറ്റികൾ വേണമെന്നും നിർദ്ദേശം ഉയർന്നു.

ഇന്നലെ എറണാകുളം ഡിസിസി ഓഫിസിലെ വാർത്താ സമ്മേളനത്തിന് ശേഷം കെപിസിസി അധ്യക്ഷൻ കെ സുധാകരനും വർക്കിംഗ് പ്രസിഡന്റുമാരും ചർച്ച നടത്തിയിരുന്നു.ഭാരവാഹികളായി പരമാവധി 50 പേർ മതിയെന്നാണ് ചർച്ചയിൽ ഉയർന്ന തീരുമാനം. നേരത്തെ മുന്നോറോളം ഭാരവാഹികളുണ്ടായിരുന്ന പട്ടികയാണ് അൻപതിലേക്ക് ചുരുക്കുന്നത്.

കെപിസിസി അധ്യക്ഷനായി ചുമതലയേറ്റയുടൻ തന്നെ പാർട്ടിയിൽ താഴെക്കിടയിൽ നിന്ന് മുതൽ വൻ അഴിച്ചുപണിയുണ്ടാകുമെന്ന് കെ സുധാകരൻ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ നീക്കം.

Story Highlights: major change in congress party structure

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top