Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (20-06-2021)

June 20, 2021
Google News 1 minute Read
todays news headlines june 20

പിണറായി വിജയന് മാഫിയ ബന്ധം ആരോപിച്ച് കെ സുധാകരൻ; ഫേസ്ബുക്ക് പോസ്റ്റ്

മുഖ്യമന്ത്രി പിണറായി വിജയന് മാഫിയ ബന്ധം ആരോപിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ആരോപണം. പിണറായിക്കെതിരെ നടത്തിയത് വ്യക്തിപരമായ വിമർശനം തന്നെയാണെന്നും സുധാകരൻ കുറിച്ചു.

പാർട്ടി ഘടനയിൽ വൻ മാറ്റത്തിന് ഒരുങ്ങി കോൺഗ്രസ്

പാർട്ടി ഘടനയിൽ വൻ മാറ്റത്തിന് ഒരുങ്ങി കോൺഗ്രസ്. ബ്ലോക്ക്, ബൂത്ത് കമ്മിറ്റികൾ ഒഴിവാക്കാൻ സാധ്യതയുണ്ട്. ബൂത്ത് കമ്മിറ്റികൾക്ക് പകരം യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കും. വീടുകൾ കേന്ദ്രീകരിച്ചാകും യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കുക. ബ്ലോക്കിന് പകരം നിയോജക മണ്ഡലം കമ്മിറ്റികൾ വേണമെന്നും നിർദ്ദേശം ഉയർന്നു.

പി ജയരാജനുമായി ബന്ധപ്പെട്ട വ്യക്തിപൂജ വിവാദം അവസാനിപ്പിച്ച് സിപിഎം

സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജനുമായി ബന്ധപ്പെട്ട് ഉയർന്ന വ്യക്തിപൂജ വിവാദം സിപിഎം അവസാനിപ്പിക്കുന്നു. വ്യക്തിപ്രഭാവം ഉയർത്തിക്കാട്ടാൻ ശ്രമിച്ച കാര്യത്തിൽ ജയരാജനു പങ്കില്ലെന്നു പാർട്ടി നിയോഗിച്ച അന്വേഷണ കമ്മിഷൻ കണ്ടെത്തി. മൂന്നംഗ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ട് ജില്ലാ സെക്രട്ടേറിയറ്റ് വിശദമായി ചർച്ച ചെയ്തു.

രാജ്യത്ത് 24 മണിക്കൂറിനിടെ 58,419 പേർക്ക് കൊവിഡ് സ്ഥീരികരിച്ചു

രാജ്യത്ത് 24 മണിക്കൂറിനിടെ 58,419 പേർക്ക് കൊവിഡ് സ്ഥീരികരിച്ചു. 81 ദിവസത്തിന് ശേഷം ഇതാദ്യമായാണ് പ്രതിദിന കൊവിഡ് കേസുകൾ അറുപതിനായിരത്തിൽ താഴുന്നത്. 1,576 മരണങ്ങളാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. രോഗമുക്തി നിരക്ക് 96.27 ശതമാനമായി ഉയർന്നു.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനാകില്ല : കേന്ദ്ര സർക്കാർ

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനാകില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രിംകോടതിയിൽ. പൊതുതാത്പര്യ ഹർജിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.

സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ ലോക്ക് ഡൗണ്‍; കര്‍ശന നിയന്ത്രണങ്ങള്‍ തുടരും

സമ്പൂര്‍ണ ലോക്ക് ഡൗണിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നും കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. അവശ്യ സര്‍വീസുകള്‍ക്കും ആരോഗ്യമേഖലക്കും മാത്രമാണ് അനുമതി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുകയാണ് ലക്ഷ്യം.

Story Highlights: todays news headlines june 20

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here