ജമ്മു കശ്മീർ ക്രിക്കറ്റിനെ നയിക്കാൻ ബിജെപി നേതാക്കൾ; വിമർശനം

ജമ്മു കശ്മീർ ക്രിക്കറ്റ് ബോർഡിൻ്റെ തലപ്പത്ത് ബിജെപി നേതാക്കളെ നിയമിച്ച് ബിസിസിഐ. സംസ്ഥാനത്തെ ക്രിക്കറ്റ് മെച്ചപ്പെടുത്താൻ വേണ്ട കാര്യങ്ങൾ ചെയ്യണമെന്ന ലോധ കമ്മറ്റിയുടെ നിർദ്ദേശങ്ങൾക്ക് പിന്നാലെയാണ് നീക്കം. രണ്ട് ബിജെപി നേതാക്കളെയും ഒരു മുൻ ക്രിക്കറ്ററെയുമാണ് ബിസിസിഐ നിയമിച്ചത്. ജമ്മു കശ്മീർ ക്രിക്കറ്റ് ബോർഡിൻ്റെ ഇനിയുള്ള പ്രവർത്തനങ്ങളൊക്കെ നിയന്ത്രിക്കുക ഈ മൂവരും ചേർന്നാവും.
ബിജെപി വക്താക്കളായ ബ്രിഗേഡിയർ അനിൽ ഗുപ്ത, സുനിൽ സേഥി എന്നിവർക്കൊപ്പം മുൻ ക്രിക്കറ്റ് താരം മിഥുൻ മൻഹാസ് ആണ് ജമ്മു കശ്മീർ ക്രിക്കറ്റ് തലപ്പത്ത് നിയമിതരായത്. സംഭവത്തിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്. ഇത്തരത്തിലുള്ള നീക്കം സംസ്ഥാനത്തെ ക്രിക്കറ്റിനെ പിന്നാക്കം നടത്തുമെന്നാണ് വിമർശനം. ക്രിക്കറ്റ് അനുഭവസമ്പത്തുള്ള നിരവധി പേർ ജമ്മു കശ്മീരിലുണ്ട്. അവരിൽ ആരെ വേണമെങ്കിലും നിയമിക്കാൻ ബിസിസിഐക്ക് കഴിയുമായിരുന്നു. പക്ഷേ, രാഷ്ട്രീയക്കാരെ നിയമിക്കുക വഴി ജമ്മു കശ്മീർ ക്രിക്കറ്റിന് ഗുണം ലഭിക്കില്ലെന്നും ക്രിക്കറ്റർമാർ പറഞ്ഞതായി ഔട്ട്ലുക്ക് മാഗസിൻ റിപ്പോർട്ട് ചെയ്യുന്നു. മിഥുൻ മൻഹാസ് കശ്മീർ സ്വദേശി ആണെങ്കിലും കരിയറിൽ കൂടുതലും കളിച്ചത് ഡൽഹിക്ക് വേണ്ടി ആയിരുന്നു. മികച്ച ക്രിക്കറ്റർമാർ സംസ്ഥാനത്ത് ഉണ്ടായിട്ടും അവരെ നിയമിച്ചില്ലെന്നും മുൻ ക്രിക്കറ്റർമാർ പറഞ്ഞു.
Story Highlights: BCCI appoints BJP leaders to Jammu and Kashmir cricket
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here