ലക്ഷദ്വീപില്‍ ഭക്ഷ്യപ്രതിസന്ധിയെന്ന ഹര്‍ജിയെ എതിര്‍ത്ത് ഭരണകൂടം

ലക്ഷദ്വീപില്‍ ഭക്ഷ്യ പ്രതിസന്ധിയെന്ന ഹര്‍ജിയെ എതിര്‍ത്ത് ലക്ഷദ്വീപ് ഭരണകൂടം. വിഷയത്തില്‍ ഹൈക്കോടതിയില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിച്ചു. കേന്ദ്ര പദ്ധതി പ്രകാരം ദ്വീപില്‍ ഭക്ഷ്യ വസ്തുക്കള്‍ ലഭ്യമാക്കുന്നുണ്ട്.
ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ സൗജന്യ സേവനം ഉറപ്പാക്കി. ഗതാഗത സംവിധാനത്തില്‍ സബ്‌സിഡി ഏര്‍പ്പെടുത്തി. കൊവിഡ് പ്രതിസന്ധിക്കിടയിലും ദ്വീപുവാസികളുടെ ഉപജീവനമാര്‍ഗ്ഗങ്ങള്‍ തടഞ്ഞിരുന്നില്ലെന്നും ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയില്‍ വ്യക്തമാക്കി. ദ്വീപില്‍ ഭക്ഷ്യ ക്ഷാമം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി വഖഫ് ബോര്‍ഡംഗം കെ.കെ.നാസിഹ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഭരണകൂടം രേഖാമൂലം മറുപടി നല്‍കിയത്.
Story Highlights: lakshadweep, food crisis
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here