സാമൂഹ്യനീതി വകുപ്പിന് കീഴില്‍ കരാര്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ ഉത്തരവ്

സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള 27 സ്റ്റാഫ് നഴ്‌സുമാരെ പിരിച്ചുവിടാന്‍ ഉത്തരവ്. വൃദ്ധസദനങ്ങളിലും അഗതിമന്ദിരങ്ങളിലും കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെയാണ് പിരിച്ചുവിടുന്നത്. സാമ്പത്തിക പ്രതിസന്ധിയാണ് പിരിച്ചുവിടലിന് കാരണമെന്നാണ് വിശദീകരണം.
മള്‍ട്ടിടാസ്‌ക് ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്താനും നിര്‍ദേശമുണ്ട്. കൊവിഡ് കാലത്ത് പിരിച്ചുവിടലുകള്‍ പാടില്ലെന്ന് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളോട് നിര്‍ദേശം നല്‍കുമ്പോള്‍ തന്നെയാണ് സര്‍ക്കാരിന് കീഴില്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നത്.
Story Highlights: temporary govt employees
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here