Advertisement

വാഴക്കൂമ്പ്: പോഷകഗുണങ്ങളാലും ആരോഗ്യഗുണങ്ങളാലും സമ്പന്നം

June 23, 2021
Google News 0 minutes Read

വാഴപ്പഴം എല്ലാവർക്കും പ്രിയങ്കരമാണ്. സ്ഥിരമായി വാഴപ്പഴം കഴിക്കുന്നവരും നമുക്കിടയിലുണ്ട്. എന്നാൽ പലരും ഒരു കാര്യം ശ്രദ്ധക്കാൻ വിട്ട് പോകാറുണ്ട്, എന്താന്നല്ലേ? പോഷകത്തിൽ പഴത്തെക്കാൾ ഒരു പടി മേലെയാണ് വാഴക്കൂമ്പ് എന്ന് എത്ര പേർക്കറിയാം. രോഗ രതിരോധം മുതൽ പ്രമേഹ ശമനത്തിന് വരെ ഫലപ്രദമാണ് വാഴക്കൂമ്പ് (ബനാന ബ്ലോസം). വാഴക്കൂമ്പിൽ നിന്ന് പല വിഭവങ്ങൾ തയാറാക്കാൻ കഴിയും. ആരോഗ്യം പോലെ തന്നെ രുചിയും ഇത് പ്രധാനം ചെയ്യുന്നു. വേണമെങ്കിൽ പച്ചയ്ക്കും കഴിക്കാം.

വിറ്റാമിൻ എ, സി, ഇ എന്നിവയുടെ കലവറയാണ് വാഴക്കൂമ്പ്. ഇതിൽ അടങ്ങിയിരിക്കുന്ന നാരുകളുടെ സാന്നിധ്യം (5.74 മി.ഗ്രാം/ 100 ഗ്രാം) ദഹനത്തിനും പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനും അത്യുത്തമം. അകാല വാർധക്യം തടയാനും കാൻസറിനെ പ്രതിരോധിക്കാനും വരെ ശേഷിയുണ്ടെന്നാണ് പോഷകാഹാര വിദഗ്ധരുടെ പക്ഷം. ശരീരത്തിലുണ്ടാകുന്ന മുറിവുകളെ വേഗത്തിൽ ഭേദമാക്കാനും ഇത് സഹായിക്കും. രോഗപ്രതിരോധ ശേഷി നൽകുന്ന ആന്റി ഓക്സിഡന്റുകളും പോളി ഫെനോളുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.

പ്രമേഹ രോഗികൾ സ്ഥിരമായി വാഴക്കൂമ്പ് ഉപയോഗിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞു വരും. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാനും ഇത് പ്രയോജനകരമാണെന്നും കണ്ടെത്തിയിട്ടുണ്ട്. വിളർച്ചയ്ക്കും വാഴക്കൂമ്പ് ഒരു പരിഹാരമാണ്.

മുലപ്പാൽ കൂടുമെന്നതിനാൽ മുലയൂട്ടുന്ന അമ്മമാർക്കും ഇത് വളരെ പ്രയോജനമാണ്. ശരീരത്തിലെ പ്രൊജസ്ട്രോൺ ഹോർമോൺ വർധിപ്പിക്കാനുള്ള ശേഷിയും സ്ത്രീകൾക്ക് ഗുണം ചെയ്യും. ആർത്തവത്തോടനുബന്ധിച്ചുള്ള അമിത രക്തസ്രാവം തടയാൻ ഇതു സഹായകരമാകും.

ഏഷ്യൻ രാജ്യങ്ങളിൽ പ്രത്യേകിച്ചും ഇന്ത്യയിൽ വാഴക്കൂമ്പ് മുൻപേ പരിചിതമായിരുന്നെങ്കിലും പാശ്ചാത്യ രാജ്യങ്ങളിൽ അടുത്തിടെയാണ് പ്രിയമേറിയത്. വാഴക്കൂമ്പ് ഉപയോഗിച്ചുള്ള ഒട്ടേറെ വിഭവങ്ങൾ അവിടെ പ്രചരിക്കുന്നുമുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here