ചെറുവാഞ്ചേരിയിൽ യുവാവിന് നേരെ മുളകുപൊടി വിതറി; 8 ലക്ഷം കവർന്നു

കണ്ണൂർ ചെറുവാഞ്ചേരിയിൽ യുവാവിന് നേരെ മുളകുപൊടി വിതറി എട്ട് ലക്ഷം രൂപ കവർന്നു. പെട്രോൾ പമ്പ് ജീവനക്കാരനായ സ്വരാജിനെയാണ് ആക്രമിച്ചത്. ഇന്ന് വൈകീട്ടോടെ ഇരുചക്ര വാഹനത്തിലെത്തിയ രണ്ട് പേരാണ് കവർച്ച നടത്തിയത്.
കേരള ഗ്രാമീൺ ബാങ്കിൽ പണമടയ്ക്കാൻ എത്തിയപ്പോഴായിരുന്നു സ്വരാജിനെതിരെ ആക്രമണം നടന്നത്. യുവാവിന് നേരെ മുളകുപൊടി വിതറുകയും കത്തികൊണ്ട് ആക്രമിക്കുകയും ചെയ്തു. സംഭവത്തിൽ കണ്ണവം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
Story Highlights: Kannur, Chilli powder Attacks
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here