ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി

ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാന്‍ പ്രതിജ്ഞാബദ്ധമെന്നും പ്രധാനമന്ത്രി പറഞ്ഞു. വിഷയത്തില്‍ കൂടിയ സംസ്ഥാനത്തെ സര്‍വകക്ഷി യോഗം അവസാനിച്ചു.
എത്രയും വേഗം സംസ്ഥാന പദവി പുനസ്ഥാപിക്കണം എന്ന് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. കാശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം ഉൾപ്പെടെ അഞ്ച് വിഷയങ്ങൾ ഉന്നയിച്ച് തായി ഗുലാം നബി ആസാദ് വ്യക്തമാക്കി. ജമ്മു കശ്മീരിലെ പ്രശ്‌നങ്ങള്‍ യോഗത്തില്‍ പറഞ്ഞെങ്കിലും കൃത്യമായ ഉറപ്പ് പ്രധാനമന്ത്രി തന്നില്ലെന്ന് സിപിഐഎം നേതാവ് യൂസഫ് തരിഗാമി പറഞ്ഞു. മൂന്ന് മണിക്കൂര്‍ ആണ് യോഗം നീണ്ടുനിന്നത്. മണ്ഡല പുനര്‍നിര്‍ണയത്തിന്റെ നടപടികള്‍ ആരംഭിച്ചതായി ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
മനസ്സുകൾ തമ്മിലും ഡൽഹിയുമായുള്ള ദൂരവും കുറയ്ക്കണമെന്ന് പ്രധാനമന്ത്രി സർവകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടു. മണ്ഡല അതിർത്തി നിർണ്ണയം, തിരഞ്ഞെടുപ്പ് എന്നിവയിൽ പ്രധാനമന്ത്രി രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ തേടി. യോഗത്തിൽ പങ്കെടുത്ത ഭൂരിഭാഗം നേതാക്കളും അനുശ്ച്ഛേദം 370 റദ്ദാക്കിയ വിഷയം ഉന്നയിച്ചു.
ജമ്മു കാശ്മീരിനുളള പ്രത്യേക പദവി പാകിസ്ഥാൻ നൽകിയതല്ല, അതിനാൽ അനുശ്ച്ഛേദം 370 പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടതായി പി ഡി പി നേതാവ് മെഹബൂബ മുഫ്തി പറഞ്ഞു. സമഗ്ര വികസനം ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ
യോഗത്തിൽ അറിയിച്ചു.
സർക്കാരിനെ പ്രതിനിധികരിച്ച് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്, ജമ്മു കാശ്മീർ ലഫ്റ്റനന്റ് ഗവർണ്ണർ മനോജ് സിൻഹ , ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
Story Highlights: jammu kashmir, election, narendra modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here