Advertisement

സംസ്ഥാനങ്ങളിലെ 11, 12 ക്ലാസുകളിലെ പരീക്ഷ റദ്ദാക്കണമെന്ന പൊതുതാൽപര്യഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

June 24, 2021
Google News 1 minute Read
ISRO spy case DK Jain Committee dissolved supreme court appreciated

സംസ്ഥാനങ്ങളിലെ പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ റദ്ദാക്കണമെന്ന പൊതുതാൽപര്യഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് പൊതുപ്രവർത്തക അനുഭ ശ്രീവാസ്തവയുടെ ഹർജിയിൽ വാദം കേൾക്കുന്നത്.

പ്ലസ് വൺ പരീക്ഷയിൽ മാറ്റമില്ലെന്ന കേരളത്തിന്റെ നിലപാട് കോടതി കഴിഞ്ഞതവണ രേഖപ്പെടുത്തിയിരുന്നു. സെപ്റ്റംബർ ആറ് മുതൽ പതിനാറ് വരെ പ്ലസ് വൺ പരീക്ഷ നടത്താനാണ് കേരളത്തിന്റെ തീരുമാനം. ജൂലൈ അവസാന ആഴ്ച പന്ത്രണ്ടാം ക്ലാസ് എഴുത്തു പരീക്ഷ നടത്താനാണ് ശ്രമമെന്ന് ആന്ധ്ര സർക്കാർ സുപ്രിംകോടതിയെ അറിയിച്ചിട്ടുണ്ട്.

കർശന കൊവിഡ് മാനദണ്ഡങ്ങളോടെയായിരിക്കും പരീക്ഷയെന്നും ആന്ധ്ര സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ആന്ധ്ര സർക്കാരിനെ ഉത്തരവാദിയാക്കുമെന്ന് സുപ്രിംകോടതി മുന്നറിയിപ്പ് നൽകിയിരുന്നു.

Story Highlights: supreme court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here