Advertisement

സുന്ദരമായ നഖങ്ങൾക്ക് ഇതാ അഞ്ച് ടിപ്‌സ്

June 25, 2021
Google News 0 minutes Read

സൗന്ദര്യത്തില്‍ മുഖത്തിനെന്ന പോലെ നഖങ്ങൾക്കും പ്രാധാന്യമുണ്ട്. അതുകൊണ്ട് തന്നെ നഖങ്ങളുടെ ആരോഗ്യം പ്രധാനമാണ്. ചിലരെങ്കിലും നഖങ്ങളെ പരിചരിക്കുന്നത് അവഗണിക്കുകയും, നഖങ്ങൾ കടിച്ച് മുറിക്കുകയും, അവയ്ക്ക് വേണ്ടത്ര പോഷണം നൽകാതിരിക്കുകയും ചെയ്യാറുണ്ട്. നെയിൽ പോളിഷും മൈലാഞ്ചിയും പോലുള്ള വസ്തുക്കൾ ഉപയോഗിച്ച് മോശം നഖങ്ങൾ മറച്ചു പിടിക്കാനാണ് പലരും ശ്രമിക്കുക. എന്നാൽ എത്രനാൾ ഇങ്ങനെ ചെയ്യാനാകും. നഖ പരിചരണം എന്നതു സൗന്ദര്യ സംരക്ഷണത്തിലെ പ്രധാന ഘടകമാണ്. നഖത്തിന്റെ മോശം അവസ്ഥ പലരുടെയും ആത്മവിശ്വാസത്തെ ബാധിക്കും. നഖങ്ങൾ മികച്ച രീതിയിൽ പരിചരിക്കുവാനും മനോഹരമാക്കുവാനും വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന അഞ്ച് ടിപ്സ് ഇതാ…

  • ടീ ട്രീ ഓയിൽ നഖങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചൊരു പ്രതിവിധിയാണ്. കോട്ടൺ തുണിയിലോ പഞ്ഞിയിലോ ടീ ട്രീ ഓയിൽ ഒഴിച്ച് ദിവസവും ഒരു തവണ നഖങ്ങളിൽ പുരട്ടി മസ്സാജ് ചെയ്യുക.
  • കേടാവുന്നതും പൊട്ടുന്നതുമായ നഖങ്ങൾ അകറ്റാൻ ഒലിവ് ഓയിൽ മികച്ചതാണ്. ആഴ്ചയിൽ രണ്ട് തവണ ഒലിവ് ഓയിൽ ഉപയോ​ഗിച്ച് നഖങ്ങൾ മസാജ് ചെയ്യുന്നത് നഖങ്ങളെ കൂടുതൽ ബലമുള്ളതാക്കാൻ സഹായിക്കുന്നു. ഇത് രക്തചംക്രമണത്തെ സഹായിക്കുകയും നഖങ്ങളുടെ വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു.
  • നഖങ്ങൾക്ക് സ്വാഭാവിക പരിചരണം നല്‍കാന്‍ പെട്രോളിയം ജെൽ പുരട്ടിയ ശേഷം തുണികൊണ്ട് തുടച്ചാല്‍ മതി.
  • നാരങ്ങ നഖങ്ങളുടെ ആരോഗ്യത്തിന് ഏറെ സഹായകമാണ്. വിറ്റാമിൻ സി ധാരാളം അടങ്ങിയതിനാൽ നാരങ്ങയ്ക്ക് ബ്ലീച്ചിങ് ഗുണങ്ങളുമുണ്ട്. നാരങ്ങ ഉപയോ​ഗിച്ച് നഖം മസാജ് ചെയ്യുന്നത് നഖത്തിലെ കറ ഒഴിവാക്കാൻ സ​ഹായിക്കും.
  • വെളിച്ചെണ്ണ ഉപയോഗിക്കുന്നത് നഖങ്ങളെയും ചർമ്മത്തെയും ആരോഗ്യകരമായി നിലനിർത്താൻ ഏറെ നല്ലതാണ്. ആരോഗ്യമുള്ള നഖങ്ങൾക്കായി വെളിച്ചെണ്ണ ഉപയോഗിച്ച് നഖത്തിൽ മസാജ് ചെയ്യുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here