കിരണ്‍ കുമാറിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ പൊലീസ്

വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാറിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ ഒരുങ്ങി പൊലീസ്. നിലവില്‍ സ്ത്രീധന പീഡന നിരോധന നിയമവും ഗാര്‍ഹിക പീഡന നിരോധന നിയമവുമാണ് കിരണിനെതിരെയുളള വകുപ്പുകള്‍. പ്രതിക്ക് ശിക്ഷ ഉറപ്പാക്കുന്നതിനായി പരമാവധി തെളിവുകള്‍ കഴിഞ്ഞ ദിവസങ്ങളിലായി പൊലീസ് ശേഖരിച്ചു. വിസ്മയയുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴി പല തവണ പൊലീസ് തേടി. കേസില്‍ കിരണിന്റെ ബന്ധുക്കളെ ഉള്‍പ്പെടുത്തണോ എന്നുള്ള കാര്യത്തില്‍ അന്വേഷണ സംഘം കൂടിയാലോചന നടത്തും.
വിസ്മയയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ നിന്നും ശേഖരിച്ച മൊഴിയും നിര്‍ണായകമാണ്. കിരണിനെ കസ്റ്റഡിയില്‍ ലഭിച്ചാലുടന്‍ പോരുവഴിയിലേയും നിലമേലിലെയും വീട്ടിലെത്തിച്ച് തെളിവെടുക്കും. കിരണിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണ സംഘത്തിന് ഉണ്ടായിട്ടുള്ള ചില സംശയങ്ങളും ചോദ്യം ചെയ്യലിലൂടെ പരിഹരിക്കാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്.
വിസ്മയ കേസില്‍ ശാസ്ത്രീയ പരിശോധന ഫലം കാത്തിരിക്കുകയാണ് അന്വേഷണ സംഘം. വിസ്മയയുടെയും കിരണിന്റേയും ഫോണുകളുടെ ശാസ്ത്രീയ പരിശോധനാ ഫലം കേസില്‍ നിര്‍ണായകമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. കിരണിനെതിരെ വിസ്മയയുടെ പരമാവധി സുഹൃത്തുക്കളുടെ മൊഴി പൊലീസ് ശേഖരിച്ചു.
Story Highlights: kiran kumar, suicide, domestic violence
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here