29
Jul 2021
Thursday

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (26-06-2021)

സ്ത്രീധന ഗാര്‍ഹിക പീഡന കേസുകള്‍ നീണ്ടു പോകാതിരിക്കാന്‍ പ്രത്യേക കോടതികള്‍; മുഖ്യമന്ത്രി

സംസ്ഥാനത്ത് സ്ത്രീധന പീഡനം, സ്ത്രീകള്‍ക്കെതിരായ അതിക്രമം എന്നിവ തടയാന്‍ പൊലീസ് ശക്തമായ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതികള്‍ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.

‘പോക്‌സോ പ്രകാരം കേസെടുക്കണം’; ട്വിറ്ററിനെതിരെ നിലപാട് കടുപ്പിച്ച് ദേശീയ ബാലാവകാശ കമ്മിഷനും

ട്വിറ്ററിനെതിരെ നിലപാട് കടുപ്പിച്ച് ദേശീയ ബാലാവകാശ കമ്മിഷനും. ട്വിറ്ററിനെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് കമ്മിഷന്‍ ഡല്‍ഹി പൊലീസിനോട് ആവര്‍ത്തിച്ചു.

തമിഴ്നാട്ടില്‍ 9 പേര്‍ക്ക് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചു; ഒരു മരണം

തമിഴ്നാട്ടില്‍ 9 പേര്‍ക്ക് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചു. ഒരുമരണവും റിപ്പോര്‍ട്ട് ചെയ്തു. മരിച്ചത് മധുര സ്വദേശിയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കര്‍ഷക സമരം; ചണ്ഡീഗഡില്‍ രാജ് ഭവനിലേക്കുള്ള മാര്‍ച്ചില്‍ സംഘര്‍ഷം, പൊലീസ് ജലപീരങ്കി പ്രയോ?ഗിച്ചു

കര്‍ഷക പ്രതിഷേധത്തിനിടെ ചണ്ഡീഗഡില്‍ രാജ് ഭവനിലേക്കുള്ള മാര്‍ച്ചില്‍ സംഘര്‍ഷം. ഹരിയാനയിലെ കര്‍ഷകരുടെ രാജ്ഭവന്‍ മാര്‍ച്ചിനിടെയാണ് സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോ?ഗിച്ചു.

അര്‍ജുന്‍ ആയങ്കി 12 തവണ സ്വര്‍ണം കടത്തിയെന്ന് കസ്റ്റംസ്

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പൊലീസ് തെരയുന്ന അര്‍ജുന്‍ ആയങ്കി 12 തവണ സ്വര്‍ണം കടത്തിയെന്ന് കസ്റ്റംസ്. സ്വര്‍ണക്കടത്തില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിക്കും പങ്കുണ്ടോയെന്ന് അന്വേഷിക്കും. 

രാമനാട്ടുകര സ്വര്‍ണക്കൊള്ള; സൂഫിയാന്റെ സഹോദരന്‍ പിടിയില്‍

രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ചാ കേസില്‍ ഒരാള്‍ കൂടി പൊലീസ് പിടിയില്‍. പൊലീസ് അന്വേഷിക്കുന്ന സൂഫിയാന്റെ സഹോദരന്‍ ഫിജാസ് (28) ആണ് പിടിയിലായത്.

സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന സജേഷിനെതിരെ നടപടിയെടുക്കാതെ ഡിവൈഎഫ്‌ഐ

രാമനാട്ടുകര സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഡിവഐഎഫ്ഐ മേഖലാ സെക്രട്ടറി സി. സജേഷിനെതിരെ നടപടിയില്ല.

കൊല്ലത്ത് നവജാത ശിശു മരിച്ച കേസ് ; രേഷ്മയുടെ ഫേസ്ബുക്ക് സുഹൃത്തിനെ കണ്ടെത്തി

കൊല്ലത്ത് നവജാത ശിശു മരിച്ച കേസിൽ അറസ്റ്റിലായ രേഷ്മയുടെ ഫേസ്ബുക് സുഹൃത്തിനെ പൊലീസ് കണ്ടെത്തി. കൊല്ലം സ്വദേശി അനന്തുവാണ് രേഷ്മയുടെ സുഹൃത്തെന്ന് പൊലീസ് പറഞ്ഞു.

നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ അനുമതി തേടി സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

നിയമസഭ കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. കേസ് പിന്‍വലിക്കാന്‍ അനുവദിക്കാത്ത ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപ്പീല്‍ സമര്‍പ്പിച്ചു.

ഇടുക്കി സിഎച്ച്ആര്‍ മേഖലയിലെ മരംമുറിക്കല്‍; സിപിഐ നേതാവ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസ്

ഇടുക്കി സിഎച്ച്ആര്‍ മേഖലയിലെ മരംമുറിച്ച് കടത്തിയ സംഭവത്തില്‍ സിപിഐ നേതാവ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസ്.

പ്രിയങ്കയുടെ ആത്മഹത്യ; ഭർതൃമാതാവ് ഒളിവിൽ

തിരുവനന്തപുരം വെമ്പായത്ത് പ്രിയങ്ക ആത്മഹത്യ ചെയ്ത കേസിൽ പ്രിയങ്കയുടെ ഭർതൃമാതാവും നടൻ രാജൻ പി ദേവിന്റെ ഭാര്യയുമായ ശാന്തമ്മ ഒളിവിൽ. അന്തരിച്ച നടൻ രാജൻ പി ദേവിന്റെ ഭാര്യയായ ശാന്തമ്മ കേസിൽ രണ്ടാം പ്രതിയാണ്. പ്രിയങ്കയുടെ ഭർത്താവ് ഉണ്ണിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Story Highlights: News round up

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top