Advertisement

ഇന്ധന വിലവർധന; മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി കേന്ദ്രമന്ത്രി വി. മുരളീധരൻ

June 26, 2021
Google News 1 minute Read

ഇന്ധന വിലവർധനയുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഇതേപ്പറ്റി വിശദമായി പിന്നീട് പ്രതികരിക്കാമെന്നായിരുന്നു വി. മുരളീധരൻ പറഞ്ഞത്.

രാജ്യത്ത് തുടർച്ചയായി ഇന്ധന വില വർധിപ്പിക്കുന്നതിനെതിരെ ജനരോക്ഷം ഉയർന്നിട്ടുണ്ട്. വ്യാപക വിമർശനമുയർന്നിട്ടും നടപടിയെടുക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. ഇന്നും ഇന്ധന വില വർധിപ്പിച്ചിരുന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിച്ചത്. കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 98 രൂപ 21 പൈസയായി. ഒരു ലിറ്റർ ഡീസലിന് ഇന്ന് 94 രൂപ 42 പൈസയായി. തിരുവനന്തപുരത്ത് പെട്രോൾ വില 100 കടന്നു. ഈ മാസം 26 ദിവസത്തിനിടെ രാജ്യത്ത് ഇന്ധന വില വർധിച്ചത് 14 തവണയാണ്.

Story Highlights: Petrol, diesel price

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here