27
Jul 2021
Tuesday

പുതുച്ചേരി: എൻ. രംഗസാമിയുടെ നേതൃത്വത്തിലുള്ള ആദ്യത്തെ എൻ‌.ഡി‌.എ. മന്ത്രിസഭയിൽ അഞ്ച് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു

രംഗസാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് രണ്ടുമാസത്തിനുശേഷം പുതുച്ചേരിയിൽ അഞ്ച് എം.എൽ.എ.മാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. മുൻ ഫ്രഞ്ച്​ കോളനിയായിരുന്ന ​കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരി ഇതാദ്യമായാണ് ബി.ജെ.പി സർക്കാറിൻറെ ഭാഗമാകുന്നത്​.

മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട്​ ആഴ്​ചകളായി നീണ്ടുനിന്ന എൻ.ആർ കോൺഗ്രസ്​ -ബി.ജെ.പി ചർച്ചകൾ കഴിഞ്ഞ ദിവസമാണ്​ അവസാനിച്ചത്​. തെരഞ്ഞെടുപ്പിന്​ തൊട്ടുമുമ്പ്​ കോൺഗ്രസ്​ വിട്ട്​ പാർട്ടിയിലേക്ക്​ ചേക്കേറിയ നമശിവായമാണ്​ ബി.ജെ.പിയുടെ ഒരു മന്ത്രി. സായ്​ ജെ. ശരവണൻ കുമാറാണ്​ രണ്ടാമത്തെയാൾ. കെ. ലക്ഷ്​മിനാരായണൻ, സി. ജ്യേകുമാർ, ചന്ദിര പ്രിയങ്ക എന്നിവരാണ്​ എൻ.ആർ കോൺഗ്രസിൽ നിന്നുള്ള മന്ത്രിസഭാംഗങ്ങൾ. നാല്​ പതിറ്റാണ്ടിനിടെ പുതുച്ചേരിയിൽ നിന്നുള്ള ആദ്യ വനിത മന്ത്രിയായി മാറിയിരിക്കുകയാണ്​ ചന്ദിര.

രാജ് നിവാസിൽ ലെഫ്റ്റനന്റ് ഗവർണർ തമിൽസായി സൗന്ദരരാജൻ അഞ്ച് മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 10 സീറ്റുകളിൽ ആറെണ്ണവും ബി.ജെ.പി. നേടിയിരുന്നു. ഒരുകൂട്ടം ​എം.എൽ.എമാർ രാജിവെച്ച്​ ബി.ജെ.പിയിലേക്ക്​ കൂടുമാറിയതോടെ പുതുച്ചേരിയിൽ ​കോൺഗ്രസി​െൻറ വി. നാരായണസ്വാമി സർക്കാർ നിലംപൊത്തിയിരുന്നു.

വോട്ടെടുപ്പിൽ വിജയിച്ച ശേഷം മെയ് 7 ന് രംഗസ്വാമി മുഖ്യമ​ന്ത്രിയായി സത്യപ്രതിജ്ഞ ചെയ്​തെങ്കിലും ഇരുപാർട്ടികളും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന്​ മന്ത്രിസഭ രൂപീകരണം നീളുകയായിരുന്നു. ബി.ജെ.പി ഉപമുഖ്യമന്ത്രി സ്​ഥാനം ആവശ്യപ്പെട്ടിരുന്നെങ്കിലും ഒടുവിൽ സ്​പീക്കറായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

30 അംഗ പുതുച്ചേരി നിയമസഭയിൽ എൻ.ആർ കോൺഗ്രസ്​ 10 സീറ്റുകളിലാണ്​ വിജയിച്ചത്​. ബി.ജെ.പി ആറ്​ സീറ്റുകൾ നേടി. ഭരണകക്ഷിയായിരുന്ന കോൺഗ്രസ്​ 15ൽ നിന്നും രണ്ടിലേക്ക്​ ഒതുങ്ങി. പക്ഷേ സഖ്യകക്ഷിയായ ഡി.എം.കെ ആറ്​ സീറ്റുകൾ നേടിയിരുന്നു.

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top