പരവൂരിലെ വിജിതയുടെ മരണത്തില്‍ വനിതാ കമ്മിഷന്‍ കേസെടുത്തു; അമ്മയെ അച്ഛന്‍ മര്‍ദിച്ചിരുന്നെന്ന് മകന്‍

കൊല്ലം പരവൂരിലെ വിജിതയുടെ മരണത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. വിജിത ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായെന്ന് കമ്മിഷന്‍ അംഗം ഷാഹിദാ കമാല്‍ പറഞ്ഞു. അതേസമയം അച്ഛന്‍ അമ്മ വിജിതയെ മര്‍ദിക്കാറുണ്ടായിരുന്നെന്ന് മകന്‍ അര്‍ജുന്‍ വെളിപ്പെടുത്തി. പിടിച്ചുമാറ്റാന്‍ ശ്രമിച്ച തന്നെയും മര്‍ദിച്ചിരുന്നു. വിജിതയുടെ മരണത്തിന് പിന്നില്‍ ഭര്‍ത്താവ് രതീഷിന്റെ പീഡനമാണെന്ന് ആരോപിച്ച് വിജിതയുടെ ബന്ധുക്കളും രംഗത്തെത്തിയിരുന്നു.
വെള്ളിയാഴ്ചയാണ് കൊല്ലം പരവൂര്‍ ചിറക്കരത്താഴത്ത് വിജിത മരണപ്പെട്ടത്. വിജിതയുടെ മരണം ആത്മഹത്യയാണെന്ന് ആരോപിച്ച് വീട്ടുകാര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വനിതാ കമ്മിഷന്‍ അംഗം കുടുംബം സന്ദര്‍ശിച്ചത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.
Story Highlights: vijitha death kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here